ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര; വരുണ്‍ ചക്രവര്‍ത്തി പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പയില്‍ നിന്ന് യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പുറത്ത്. ഫിറ്റ്‌നസ് ടെസ്റ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് വരുണ്‍ ചക്രവര്‍ത്തി ടീമില്‍ നിന്ന് പുറത്തായത്. യോ- യോ ടെസ്റ്റില്‍ രണ്ടുപ്രാവശ്യമെങ്കിലും 2 കിലോ മീറ്റര്‍ ദൂരം ഓടി പൂര്‍ത്തിയാക്കണമെന്ന കടമ്പ താരത്തിന് മറികടക്കാനായില്ല.

ഇന്ത്യയുടെ പുതിയ ഫിറ്റ്‌നസ് ചട്ടം താരങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. 2 കിലോമീറ്റര്‍ 8.5 മിനുട്ടില്‍ ഓടിത്തീര്‍ക്കണം. യോയോ ടെസ്റ്റില്‍ 17.1 എങ്കിലും സ്‌കോര്‍ നേടണം. അല്ലാത്ത പക്ഷം താരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കില്ല. പരിക്കിനെത്തുടര്‍ന്ന് മൂന്ന് മാസത്തിലേറെയായി വരുണ്‍ വിശ്രമത്തിലായിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര പരിക്കിനെ തുടര്‍ന്ന് വരുണിന് നഷ്ടമായിരുന്നു. തോളിനേറ്റ പരിക്കായിരുന്നു താരത്തിന് തിരിച്ചടിയായത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി വരുണ്‍ മൂന്നു മാസത്തോളമായി പരിശീലനത്തിലായിരുന്നു.

Feels surreal, wasn

വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനുവേണ്ടി വരുണ്‍ ഇറങ്ങിയിരുന്നില്ല.സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലും വരുണിനെ തമിഴ്‌നാട് ഉള്‍പ്പെടുത്തിയിരുന്നില്ല. മാര്‍ച്ച് 12,14,16,18,20 തിയതികളിലാണ് ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങള്‍.

Latest Stories

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...