IND vs ENG: അഞ്ചാമതും ടോസ് കൈവിട്ടു, ഞെട്ടിക്കുന്ന മൂന്ന് മാറ്റങ്ങളുമായി ടീം ഇന്ത്യ

കെന്നിംഗ്ടൺ ഓവലിൽ ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തിൽ തുടർച്ചയായി അ‍ഞ്ചാം തവണയും ടോസ് നേടിയ ഇം​ഗ്ലണ്ട് ഇന്ത്യയെ ബാറ്റിം​ഗിന് അയച്ചു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ നിർണായകമായ അഞ്ചാം ടെസ്റ്റിന് ഇറങ്ങുന്നത്.

പരിക്കേറ്റ ഋഷഭ് പന്തിന് പകരം ധ്രുവ് ജുറേൽ ടീമിലെത്തിയപ്പോൾ ഷാർദുൽ താക്കൂറിന് പകരക്കരനായി കരുൺ നായർ ടീമിൽ തിരിച്ചെത്തി. ജസ്പ്രീത് ബുംറ കളിക്കുന്നില്ല എന്നതാണ് വലിയ മാറ്റം. പകരം പ്രസിദ്ധ് കൃഷ്ണ ടീമിലിടം പിടിച്ചു. ഇം​ഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സ് കളിക്കുന്നില്ല. പകരം ഒല്ലി പോപ്പാണ് ടീമിനെ നയിക്കുന്നത്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (സി), കരുൺ നായർ, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറൽ (ഡബ്ല്യു), വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

Read more

ഇം​ഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ് (c), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേൽ, ജാമി സ്മിത്ത് (wk), ക്രിസ് വോക്സ്, ഗസ് ആറ്റ്കിൻസൺ, ജാമി ഓവർട്ടൺ, ജോഷ് ടങ്.