IND vs ENG: വിശാഖപട്ടണത്തെ സെഞ്ച്വറി പ്രകടനം, റെക്കോഡില്‍ സച്ചിനൊപ്പം ജയ്‌സ്വാള്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിയോടെ തകര്‍പ്പന്‍ റെക്കോഡില്‍ ഇടംപിടിച്ച് യുവതാരം യശ്വസി ജയ്‌സ്വാള്‍. 22 വയസിനുള്ളില്‍ ഇന്ത്യയിലും വിദേശത്തും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡിലേക്കാണ് ജയ്സ്വാള്‍ എത്തിയിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറും രവി ശാസ്ത്രിയും മാത്രം നേടിയ റെക്കോഡിലേക്കാണ് ജയ്സ്വാളും പേരു ചേര്‍ത്തത്.

ജയ്‌സ്വാളിന്റെ മൂന്നാം സെഞ്ച്വറിയാണിത്. വെറും 26 ഇന്നിംഗ്സില്‍ നിന്നാണ് താരത്തിന്റെ നേട്ടം. സിക്സറിലൂടെയാണ് ജയ്സ്വാള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 11 ഫോറും 3 സിക്സും ഉള്‍പ്പെടെയാണ് താരം സെഞ്ച്വറി തികച്ചത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തഇന്ത്യ ശക്തമായ നിലയിലാണ്. ജയ്സ്വാള്‍ നേടിയ സെഞ്ചുറിയുടെ (141*) ബലത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തിട്ടുണ്ട്. ജയ്സ്വാളിനൊപ്പം രജത് പടിദാറാണ് (32*) ക്രീസില്‍.

14 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും 34 റണ്‍സെടുത്ത ഗില്ലിനേയും 27 അടിച്ച ശ്രേയസ് അയ്യരേയുമാണ് ഇന്ത്യക്ക് നഷ്ടമായത്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രജത് പതിദാര്‍, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്.

 ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സ്, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, ഷോയിബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍