ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലീഷ് പേസർമാരുടെ മിന്നും ബോളിംഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.
കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെടുത്ത് പുറത്താകാതെ നിന്നു. അടുത്ത മത്സരത്തിൽ കരുൺ നായരെ മാറ്റി സായി സുദർശൻ കൊണ്ട് വരണം എന്ന് പറഞ്ഞിരിക്കുകയാണ് കമന്റേറ്റർ ദീപ് ദാസ്ഗുപ്ത.
ദീപ് ദാസ്ഗുപ്ത പറയുന്നത് ഇങ്ങനെ:
” കരുണ്‍ നായര്‍ ഒട്ടും തന്നെ റണ്‍സ് നേടിയിട്ടില്ല എന്നതല്ല പ്രശ്‌നം. അദ്ദേഹത്തിനു തുടക്കങ്ങള്‍ തീര്‍ച്ചയായും ലഭിച്ചിട്ടുണ്ട്. പക്ഷെ വലിയ സ്‌കോറാക്കി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ക്രീസില്‍ അത്ര മികച്ച രീതിയിലല്ല കരുണ്‍ കാണപ്പെടുന്നത്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും കരുണ്‍ നായര്‍ക്കു ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ ഒരു വിശ്വാസ്യത ബാറ്റിങില്‍ കാണാന്‍ കഴിഞ്ഞില്ല”
ദീപ് ദാസ്ഗുപ്ത തുടർന്നു:
Read more
” രണ്ടാമത്തെ കാര്യം സായ് സുദര്‍ശനെ സംബന്ധിച്ച് പ്രായം അവന്റെ ഭാഗത്താണ്. അവന്‍ വളരെ ചെറുപ്പമാണ്. ഇംഗ്ലണ്ടില്‍ കളിക്കുന്നതിലൂടെ സായിക്കു അനുഭവസമ്പത്ത് ലഭിക്കും. മാത്രല്ല, ഭാവിയിലേക്കു ഒരു യുവതാരത്തില്‍ നിക്ഷേപിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. നിങ്ങള്‍ക്കു നിക്ഷേപിക്കണമെങ്കില്‍ സായ് സുദര്‍ശനെപ്പോലെ ഒരു യുവതാരത്തില്‍ തന്നെ ചെയ്യണം” ദീപ് ദാസ്ഗുപ്ത പറഞ്ഞു.