IND vs ENG: ഇന്ത്യയ്ക്ക് ഹൈദരാബാദില്‍ ഇംഗ്ലീഷ് ടെസ്റ്റ്, ടോസ് നഷ്ടം, സൂപ്പര്‍ താരത്തിന് ഇടമില്ല

ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. സ്പിന്‍ കെണിയൊരുക്കി ഇന്ത്യ കാത്തിരിക്കുമ്പോള്‍ ബാസ്ബോള്‍ ശൈലിയില്‍ തിരിച്ചടി നല്‍കാനാണ് ഇംഗ്ലണ്ട് പദ്ധതിയിടുന്നത്. ഒപ്പം ടീമില്‍ നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

മൂന്ന് സ്പിന്നര്‍മാരെയും രണ്ട് സീമര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്‍നിരയില്‍ ഇടംപിടിച്ചപ്പോള്‍ കുല്‍ദീപ് പുറത്തിരിക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭരത് ഡബ്ല്യു, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ്(സി), ബെന്‍ ഫോക്‌സ്(ഡബ്ല്യു), റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.

Latest Stories

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്

പൊലീസിന് നല്‍കിയ പരാതിയിലും കൃത്രിമം; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്

മലയാളത്തില്‍ സിനിമ കിട്ടാത്തോണ്ട് തെലുങ്കില്‍ പോകേണ്ടി വന്നു എന്ന ചിന്തയായിരുന്നു എനിക്ക്.. തൃശൂര്‍ സ്റ്റൈലില്‍ തെലുങ്ക് പറയാന്‍ കാരണമുണ്ട്: ഗായത്രി സുരേഷ്

റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ പുതിയ തീയതി; ഉന്നതതല യോഗത്തില്‍ തീരുമാനം

'എനിക്ക് പിന്‍ഗാമികളില്ല, രാജ്യത്തെ ജനങ്ങളാണ് എന്റെ പിന്‍ഗാമികൾ': ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി

ഒരു കാലത്ത് ഓസ്‌ട്രേലിയെ പോലും വിറപ്പിച്ചവൻ , ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ റെഡി എന്ന് ഇതിഹാസം; ഇനി തീരുമാനിക്കേണ്ടത് ബിസിസിഐ