ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് തോൽവി. മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവെച്ച 126 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. 26 ബോളിൽ 46 റൺസെടുത്ത നായകൻ മിച്ചൽ മാർഷിന്റെ പ്രകടനമാണ് ആതിഥേയർക്ക് ജയം അനായാസമാക്കിയത്.
മത്സരത്തിലെ തോൽവിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും തമ്മിലുള്ള ചൂടുള്ള ചർച്ചയുടെ വീഡിയോ. മത്സരശേഷം ഗ്രൗണ്ടിന് സമീപം നിന്നുകൊണ്ട് ഇരുവരും നടത്തുന്ന ഗൗരവമായ സംഭാഷണത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മത്സര ഫലത്തിൽ വളരെ നിരാശനായാണ് ഗംഭീറിനെ വീഡിയോയിൽ കാണുന്നത്.
Read more
ഇടയ്ക്ക് ക്ഷുഭിതനായി ഗംഭീർ സംസാരിക്കുമ്പോൾ വളരെ ശാന്തമായാണ് സൂര്യകുമാർ യാദവ് മറുപടി നൽകുന്നത്. അസിസ്റ്റന്റ് കോച്ചുമാരായ മോൺ മോർക്കൽ, റയാൻ ടെൻ ദോഷെറ്റ് എന്നിവരും സന്നിഹിതരായിരുന്നു. നാളുകൾ ഏറെയായി സൂര്യകുമാർ യാദവ് ടി20 യിൽ മികച്ച ഫോമിലല്ല. ഇനിയുള്ള മത്സരങ്ങൾ താരത്തിന് നിർണായകമാണ്.







