'ടീം ആവശ്യപ്പെട്ടാല്‍ അതിന് ഞാന്‍ തയ്യാറാണ്'; സ്വയം വിധി നിര്‍ണയിച്ച് രാഹുല്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ഇന്ത്യയും ഓസ്ട്രേലിയയും അവസാന ഒരുക്കത്തിലാണ്. നാഗ്പൂര്‍ ടെസ്റ്റിന് മുന്നോടിയായി പ്ലെയിംഗ് ഇലവനില്‍ കെ.എല്‍ രാഹുലിന്റെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. താരത്തെ മധ്യനിരയിലേക്ക് മാറ്റാനാണ് പ്ലാന്‍. ഇതിനെ കുറിച്ച് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പ്രതികരിച്ചു.

‘ഞാന്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ ടീമിന് താല്‍പ്പര്യമുണ്ടെങ്കില്‍, ഞാന്‍ അത് ചെയ്യാന്‍ തയ്യാറാണ്’ എന്ന് രാഹുല്‍ വ്യക്തമാക്കി. നിലവില്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് മധ്യനിരയില്‍ ഒഴിവുണ്ട്. ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഫോമില്‍ അദ്ദേഹത്തെ മധ്യനിരയിലേക്ക് ഇറക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ ഗില്ലിനെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണിംഗിലിറക്കി രാഹുലിനെ മധ്യനിരയിലേക്ക് എത്തിക്കാനാവും ഇന്ത്യ ശ്രമിക്കുക.

കെഎല്‍ രാഹുല്‍ സാധാരണയായി രോഹിത് ശര്‍മ്മയ്ക്കൊപ്പം ഏകദിന ടെസ്റ്റ് മത്സരങ്ങളില്‍ ഓപ്പണ്‍ ചെയ്യാറുണ്ട്. എന്നിരുന്നാലും താരത്തിന് വലിയ റണ്‍സ് നേടാനാകാത്തത് ആശങ്കാജനകമാണ്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് തന്റെ കളി നന്നായി മനസ്സിലാക്കാന്‍ സഹായിച്ചെന്ന് രണ്ടാഴ്ച മുമ്പ് രാഹുല്‍ പറഞ്ഞിരുന്നു.

പരമ്പരയ്ക്ക് ഈ മാസം 9 ന് തുടക്കമാകും. ഫെബ്രുവരി 17 ന് രണ്ടാം ടെസ്റ്റ് ഡല്‍ഹിയിലും മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ധരംശാലയിലും നടക്കും. മാര്‍ച്ച് 9 മുതല്‍ അഹമ്മദാബാദിലാണ് അവസാന മത്സരം.

Latest Stories

കേരള തീരത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടു; അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍; തീരത്ത് കണ്ടെയ്നറുകള്‍ കണ്ടാല്‍ സ്പര്‍ശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം

മണിച്ചിത്രത്താഴിന് ശേഷം നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു, എന്നാൽ മോഹൻലാലിനൊപ്പം അഭിനയിച്ചില്ല; കാരണം.. : വെളിപ്പെടുത്തി വിനയ പ്രസാദ്

IPL 2025: ആ ഇന്ത്യന്‍ താരത്തിന്റെ വലിയ ഫാനാണ് ഞാന്‍, അദ്ദേഹത്തിന്റെ കളി കണ്ട് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്, തുറന്നുപറഞ്ഞ് ജോസ് ബട്‌ലര്‍

ഒടിപി നല്‍കിയതും ചിത്രങ്ങള്‍ അയച്ചതും അതിഥി ഭരദ്വാജിന്; ലഭിച്ചത് പാക് ഏജന്റിന്, ഗുജറാത്ത് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ പിടിയില്‍

സംസ്ഥാനത്ത് പകർച്ചവ്യാധി സാധ്യത, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; ജാഗ്രത പാലിക്കണമെന്ന് നിർദേശം

ആലിയ വീണ്ടും ഗർഭിണിയോ? ആകാംഷയോടെ ആരാധകർ; കാനിലെ നടിയുടെ ലുക്ക് ചർച്ചയാകുന്നു..

INDIAN CRICKET: ഷമിയെ ഉള്‍പ്പെടുത്താത്ത താനൊക്കെ എവിടുത്തെ സെലക്ടറാടോ, അവനുണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തേനെ, എന്നാലും ഈ ചതി ഭായിയോട് വേണ്ടായിരുന്നു.

വാട്‌സാപ്പ് വഴി സിനിമ ടിക്കറ്റ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന പോസ്റ്ററിന്റെ പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

കല്ലാർകുട്ടി ഡാം തുറക്കും; മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

'88 വയസുള്ള അവര്‍ ബിജെപിയിൽ ചേര്‍ന്നതിന് ഞങ്ങളെന്ത് പറയാന്‍, അവര്‍ക്ക് ദുരിതം വന്നപ്പോൾ സഹായിച്ചു'; വിഡി സതീശന്‍