അവനെ ഇംഗ്ലണ്ട് പരമ്പരക്ക് ഉള്ള ടീമിൽ ഉൾപ്പെടുത്തൂ, അത് അവനെ സഹായിക്കും

വേഗതയിൽ പന്തെറിയുന്ന ബൗളറുമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ പതറുന്ന കാഴ്ച കഴിഞ്ഞ ടി20 ലോകകപ്പിൽ നാം കണ്ടതാണ്. താരതമ്യേന വേഗം കുറവുള്ള ഇന്ത്യൻ ബൗളറുമാരെ പരിശീലനങ്ങൾക്കും പ്രീമിയർ ലീഗിലും ഒകെ കാണുന്ന ഇന്ത്യൻ താരങ്ങൾ ബോൾട്ടിനെയും,അഫ്രിദിയെയും കാണുമ്പോൾ മുട്ട് വിറച്ചതിൽ കുറ്റം പറയാൻ പറ്റില്ല. ഇന്ത്യയിൽ വേഗം കൂടുതൽ ഉള്ള ബൗളറുമാറില്ല എന്ന നിരന്തര കളിയാക്കലുകൾക്ക് ഒടുവിൽ ഒരു അടിപൊളി മറുപടി നമുക്ക് കിട്ടിയിരിക്കുകയാണ്‌- ഉമ്രാൻ മാലിക്ക്. ഇന്നലെ നടന്ന സൺ‌റൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തില്‍ പേസര്‍ ഉമ്രാന്‍ മാലിക്ക് 5 വിക്കറ്റാണ് നേടിയത്‌. മത്സരത്തിൽ ഗുജറാത്ത് വിജയം കൈവരിച്ചെങ്കിലും കൂടുതൽ പ്രശംസ കിട്ടിയത് ഉമ്രാൻ മാലിക്കിനായിരുന്നു.

കളിയിൽ ഉമ്രാന്റെ വേഗതയേറിയ ബൗളിംഗ് കൊണ്ട് എല്ലാവരും അമ്പരപ്പിച്ചിരിക്കുകയാണ്. തന്റെ ആദ്യ വേഗം മാത്രമാണ് ഉള്ളത് എന്ന പരാതി ആദ്യ മത്സരങ്ങളിൽ കേട്ട താരം പിന്നീട് മികച്ച പ്രകടനമാണ് നടത്തിയത് . പര്‍പ്പിള്‍ ക്യാപ്പ് പട്ടികയില്‍ 15 വിക്കറ്റുമായി താരം രണ്ടാമതുള്ള താരത്തെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞത്.

“അദ്ദേഹത്തിന് അടുത്ത സ്റ്റേജ് ഇന്ത്യൻ ടീമാണെന്ന് ഞാൻ കരുതുന്നു. ഇന്ത്യക്ക് മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവർ ടീമിൽ ഉള്ളതിനാൽ അദ്ദേഹം ഇലവനിൽ കളിച്ചേക്കില്ല. എന്നാൽ ലോകോത്തര താരങ്ങളായ കോഹ്ലി, രോഹിത് എന്നിവരുടെ കൂടെയുള്ള ഡ്രസിങ് റൂം അന്തരീക്ഷം അവനെ സഹായിക്കും.”

കഴിഞ്ഞ ദിവസം പഞ്ചാബിന് എതിരെ കൂറ്റനടികൾ പിറക്കേണ്ട അവസാന ഓവറിൽ റൺ ഒന്നും വഴങ്ങാതെ താരം നേടിയത് 3 വിക്കറ്റുകളാണ് താരം നേടിയത് . ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇത്തരത്തിൽ ഒരു ചരിത്രം സൃഷ്ടിക്കുന്ന നാലാമത്തെ മാത്രം താരമാണ് ഉമ്രാൻ . അവസാന ഓവറിൽ വമ്പനടിക്കാരൻ ഒടിയൻ സ്മിത്ത്, വൈഭവ് അറോറ, രാഹുൽ ചഹാർ തുടങ്ങിയവരുടെ വിക്കറ്റുകളാണ് താരം നേടിയത്.