മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ഗൗതം ഗംഭീർ എംഎസ് ധോണിയെ കളിയാക്കി വീണ്ടും രംഗത്ത് എത്തിയിരിക്കുന്നു. 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ 97 റൺസുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ ഗൗതം ഗംഭീർ ധോണിയുമായി ബന്ധപ്പെട്ട അഭിപ്രായത്തെ പറഞ്ഞത്. എംഎസ് ധോണി 91 റൺസ് നേടിയപ്പോൾ, യുവരാജ് സിംഗ് അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ വന്നിരുന്നെങ്കിൽ, അദ്ദേഹത്തിന് “തീർച്ചയായും”സെഞ്ച്വറി നേടാൻ പറ്റുമായിരുന്നു എന്നാണ് പറഞ്ഞത്
ഇന്ത്യയുടെ സ്‌കോർ 114/3 എന്ന നിലയിലാണ് എംഎസ് ധോണി ബാറ്റ് ചെയ്യാനിറങ്ങിയത്, ഗൗതം ഗംഭീറിനൊപ്പം 109 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗംഭീർ പുറത്തായതിന് ശേഷം, ഇന്ത്യയെ യുവരാജ് സിംഗ് 24 പന്തിൽ 21 റൺസ് സഹായത്തോടെ ഇന്ത്യൻ നായകൻ വിജയവര കടത്തുക ആയിരുന്നു. ധോണി ഫൈനലിൽ നേടിയ സിക്സ് ഇന്നും ആരാധകർ ഓർത്തിരിക്കുന്നതാണ്.
ടൂർണമെന്റിലെ മികച്ച ഫോം കാണിക്കാതിരുനിട്ടും , ഗൗതം ഗംഭീറുമായി ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷൻ തുടരാൻ ആഗ്രഹിച്ചതുകൊണ്ടാണ് ധോണി യുവരാജിനെക്കാൾ മുന്നിലെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു, ശ്രീലങ്കയുടെ ബൗളിംഗ് ആക്രമണത്തിൽ മൂന്ന് ഓഫ് സ്പിന്നർമാർ ഉണ്ടായിരുന്നു എന്നതും ധോണി ഓർത്തു.
അടുത്തിടെ ന്യൂസ് 24-ൽ സംസാരിച്ച ഗംഭീർ, അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ യുവരാജ് വന്നിരുന്നെങ്കിൽ ഫൈനലിൽ സെഞ്ച്വറി നേടുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു, ധോണി അഞ്ചാം നമ്പറിൽ വരുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നും കൂട്ടിച്ചേർത്തു.
Read more
2011 ലോകകപ്പ് ഫൈനലിൽ എംഎസ് ധോണിക്ക് പകരം യുവരാജ് സിംഗ് ബാറ്റ് ചെയ്യാൻ വന്നിരുന്നെങ്കിൽ അദ്ദേഹത്തിന് തീർച്ചയായും സെഞ്ച്വറി ലഭിക്കുമായിരുന്നു. ടൂർണമെന്റിൽ യുവരാജ് നല്ല ഫോമിലായിരുന്നു. ഞാൻ പറഞ്ഞതുപോലെ, അഞ്ചാം നമ്പറിൽ ധോണിയെ കണ്ടപ്പോൾ ഞാൻ അൽപ്പം ആശ്ചര്യപ്പെട്ടു – എനിക്ക് 100 ശതമാനം ഉറപ്പുണ്ട്, എംഎസ് 90-ഓളം റൺസ് നേടി, പക്ഷേ യുവി അവൻ ബാറ്റ് ചെയ്യുന്ന രീതിയിൽ തീർച്ചയായും സെഞ്ച്വറി നെടുമായിരുന്നു.” ഗംഭീർ പറഞ്ഞു.