നിങ്ങളെ ഒരു ചാമ്പ്യനായി പരിഗണിക്കണമെങ്കിൽ...., പ്രമുഖ താരങ്ങളെ ട്രോളി ഗാംഗുലിയുടെ പുത്തൻ പ്രസ്താവന; ഉന്നമിട്ടത് ഇവരെ

കായികരംഗത്ത് സമ്മർദ്ദം നിയന്ത്രിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രംഗത്ത് എത്തിയിരിക്കുകയാണ് . അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, സ്പോർട്സിൽ കേവലം പങ്കെടുക്കുക എന്നതിനപ്പുറം അതിൽ വിജയിക്കേണ്ട പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞു.

സ്ക്വാഷ് ചാമ്പ്യൻ സൗരവ് ഘോഷാലുമായുള്ള അഭിമുഖത്തിനിടെയാണ് ഗാംഗുലി മനസ് തുറന്നത്. സജീവമായ ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന് നല്ലൊരു സ്ക്വാഷ് കളിക്കാരനാകാനുള്ള കഴിവ് ഉണ്ടായിരുന്നു എന്നും അദ്ദേഹം ക്രിക്കറ്റിലെ എന്ന പോലെ തന്നെ ഇത്തരം ഗെയിമുകൾ കളിക്കാനും മിടുക്കൻ ആയിരുന്നു എന്നും ഗാംഗുലി പറഞ്ഞു.

“ബോൾ സെൻസ് കാരണം സച്ചിൻ (ടെണ്ടുൽക്കർ) റാക്കറ്റ് സ്‌പോർട്‌സിൽ മികവ് പുലർത്തുമായിരുന്നുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ടേബിൾ ടെന്നീസ് നന്നായി കളിച്ചിരുന്നു ” റെവ്‌സ്‌പോർട്‌സിൻ്റെ ട്രെയിൽബ്ലേസേഴ്‌സ് 2.0 കോൺക്ലേവിൽ ‘സൗരവ് കോളിംഗ് സൗരവ്’ സെഷനിൽ ഗാംഗുലി പറഞ്ഞു.

സ്ക്വാഷ് ചാമ്പ്യൻ സൗരവ് ഘോഷാലിനോട്, ഏത് ക്രിക്കറ്റ് താരവുമായാണ് തനിക്ക് ബന്ധപ്പെടാൻ കഴിയുക എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു: “രാഹുൽ ദ്രാവിഡ്. പുറത്ത് നിന്ന് നോക്കിയാൽ, അവൻ (ദ്രാവിഡ്) വളരെ മെഥൊട്ടിക്കൽ വ്യക്തിയെ പോലെയാണ്, എന്നെ പ്രതിധ്വനിപ്പിക്കുന്ന ഒന്ന് പോലെ തോന്നുന്നു. ,” ഗാംഗുലി മറുപടി പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ മുൻ പ്രസിഡൻ്റ് ഗാംഗുലി സമ്മർദ്ദത്തെക്കുറിച്ചുള്ള തൻ്റെ വീക്ഷണം പങ്കിട്ടു, ഒരു കായികതാരത്തിന് അതിൻ്റെ പ്രയോജനകരമായ വശം എടുത്തുകാണിച്ചു. ‘ഗോഡ് ഓഫ് ഓഫ്സൈഡ്’ എന്നറിയപ്പെടുന്ന ഗാംഗുലി വിജയത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

“സ്‌പോർട്‌സ് ഇനി പങ്കെടുക്കാനുള്ളതല്ല, നിങ്ങളെ ഒരു ചാമ്പ്യനായി പരിഗണിക്കണമെങ്കിൽ, നിങ്ങൾ വിജയിക്കണം.” ഗാംഗുലി പറഞ്ഞു. ഇപ്പോൾ ക്രിക്കറ്റിൽ ഉള്ള ചില താരങ്ങൾക്ക് ചാമ്പ്യൻ മനോഭാവം ഇല്ലെന്നും പണത്തിന് വേണ്ടി മാത്രമാണ് കളിക്കുന്നതും എന്ന പ്രസ്താവയിലൂടെ ഇപ്പോഴുള്ള ചില താരങ്ങളെയാണ് ഉദ്ദേശിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങൾക്ക് എതിരെ താരം പ്രസ്താവന നടത്തിയിരുന്നു.