ഒരു സെഞ്ച്വറി നേടിയാൽ പിന്നെ 10 കളി ശോകമാണ്, ഇങ്ങനെ പോയാൽ ശരിയാകില്ല; ഇന്ത്യൻ സൂപ്പർ താരത്തെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ

ഫോർമാറ്റിൽ 50 ഓളം മത്സരങ്ങൾ കളിച്ചിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ കെഎൽ രാഹുലിന്റെ സ്ഥിരതയെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. വലംകൈയ്യൻ ബാറ്ററിന് അപാരമായ കഴിവുണ്ടെന്ന് സമ്മതിച്ച മഞ്ജരേക്കർ, ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി പ്രകടനത്തിന് ശേഷം ദുരന്തം ആയെന്നും സ്ഥിരത നിലനിർത്താൻ സാധിക്കുന്നില്ല എന്നും മഞ്ജരേക്കർ കുറ്റപ്പെടുത്തി.

സെഞ്ചൂറിയൻ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 101 റൺസോടെയാണ് രാഹുൽ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിച്ചത്. അടുത്ത രണ്ട് ഇന്നിംഗ്‌സുകളിലും യഥാക്രമം 4, 8 റൺസിന് പുറത്തായി. കേപ്ടൗൺ ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ 31-കാരന്റെ പുറത്താകൽ ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയ്ക്ക് തുടക്കമിട്ടു.

ESPNcriinfo-യിലെ ഒരു ചർച്ചയിൽ, ഗുണനിലവാരമുള്ള സെഞ്ചുറികൾ സ്‌കോർ ചെയ്യുന്ന അതുല്യമായ ബാറ്ററാണ് രാഹുലിനെ മഞ്ജരേക്കർ വിശേഷിപ്പിച്ചത്,

“40-ലധികം ടെസ്റ്റ് മത്സരങ്ങളുടെ അനുഭവപരിചയമുള്ള കെഎൽ രാഹുലിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. അദ്ദേഹത്തിന്റേത് വളരെ സവിശേഷമായ ഒരു കരിയറാണ്. വളരെ അതുല്യമായ ഒരു ബാറ്ററും. കഴിവിനെക്കുറിച്ച് സംശയമില്ല – ആദ്യ ഇന്നിംഗ്‌സിൽ [സെഞ്ചൂറിയനിൽ] നമ്മൾ അവന്റെ മികച്ച സെഞ്ച്വറി കണ്ടതാണ്. ടെസ്റ്റ് തലത്തിൽ അദ്ദേഹത്തിന് ലഭിച്ച അവസാന സെഞ്ച്വറികൾ നോക്കൂ – നല്ല സെഞ്ച്വറികൾ, ആയിരുന്നു എല്ലാം . എന്നാൽ പിന്നെ അവൻ നിരാശപ്പെടുത്തുന്നു.” മഞ്ജരേക്കർ പറഞ്ഞു.

“അവസാന സെഞ്ച്വറികൾക്ക് ശേഷമുള്ള അടുത്ത അഞ്ച് ഇന്നിംഗ്‌സുകളിൽ ശരാശരി 19, 21, 24 ആയിരുന്നു. ഇത് നൂറ് തികച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഫോം താഴേയ്ക്ക് പോകുമ്പോൾ സംഭവിക്കുന്നതാണ്. ഇത് അദ്ദേഹത്തിന്റെ കരിയറിൽ മൂന്നോ നാലോ തവണ സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ ഉണ്ടാകാൻ പാടില്ല ”58 കാരനായ അദ്ദേഹം തുടർന്നു.

തന്റെ 49-ാം ടെസ്റ്റ് കളിക്കുന്ന രാഹുൽ എട്ട് സെഞ്ചുറികളോടെ 33.59 ശരാശരിയിൽ 2,755 റൺസ് നേടിയിട്ടുണ്ട്.

Latest Stories

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...