കളിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ സഹതാരമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്സ് ഹൈദരബാദ് പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ആധികാരികമായി തന്നെ വിജയം സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ടീം വിജയം നേടിയതോടെ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ അതിയായ സന്തോഷത്തിലാണ്. ഇപ്പോഴിതാ ടീമിന്റെ തുടര്‍ച്ചയായ ജയത്തിനൊപ്പം ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ രോഹിത് ശര്‍മ്മയെ കുറിച്ച് പറഞ്ഞ വാക്കുകളും ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ്.

‘കളിക്കുമ്പോള്‍ ഞാന്‍ രോഹിത് ശര്‍മ്മയുടെ സഹതാരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്’ എന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയില്‍ സംസാരിക്കവേ ഇര്‍ഫാന്‍ പറഞ്ഞത്. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുകയാണ്. തുടര്‍ച്ചയായ രണ്ട് പരാജയങ്ങളില്‍ നിന്നും ഉണര്‍ന്ന് സൂപ്പര്‍താരങ്ങളില്ലാതെ തന്നെ ടീമിനെ വിജയപാതയിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ് രോഹിത്.

സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് കിരീടം നേടാന്‍ എല്ലാവരും സാദ്ധ്യത കൊടുത്തിരുന്ന മുംബൈക്ക് അപ്രതീക്ഷിതമായിട്ടാണ് ബുംറയെ നഷ്ടമാകുന്നത്. ആദ്യ കളിക്ക് ശേഷം അയാള്‍ക്ക് പകരമാകുമെന്ന് കരുതിയ ആര്‍ച്ചറും പരിക്കേറ്റ് പിന്‍വാങ്ങുന്നു. ഇതോടെ മറ്റ് ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പരിചയസമ്പത്ത് കുറവുള്ള ബോളിംഗ് നിരയായി മുംബൈ.

എന്നാല്‍ തുടര്‍ച്ചയായ 2 തോല്‍വിക്ക് ശേഷം മുംബൈ ടീമില്‍ എന്ത് അത്ഭുതമാണ് സംഭവിച്ചതെന്ന് അറിയില്ല. ടീം എന്ന നിലയില്‍ അവര്‍ കൂടുതല്‍ ശക്തരായി. രോഹിത് എന്ന നായകന്‍ തന്റെ ഏറ്റവും വലിയ മികവിലേക്ക് ഉയരുന്നതിനു നമ്മള്‍ സാക്ഷിയായി. രോഹിതിന്റെ മുഖത്ത് കുറച്ചുനാളുകളായി മറഞ്ഞ് കിടന്ന് ചിരി ആരാധകര്‍ വീണ്ടും കണ്‍നിറയെ ആസ്വദിക്കുകയാണ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍