ഗൗതം ഗംഭീർ അത് എന്നോട് പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല, ഇയാൾ ഇങ്ങനെ ആണോ എന്ന് ഞാൻ ചിന്തിച്ചു; വെളിപ്പെടുത്തലുമായി സുനിൽ നരെയ്ൻ

വെസ്റ്റ് ഇൻഡീസ് സ്പിന്നർ സുനിൽ നരെയ്ൻ പ്രാഥമികമായി അറിയപ്പെടുന്നത് പന്തിലെ അസാധാരണമായ വൈദഗ്ധ്യത്തിലൂടെ ലോകത്തെ ഞെട്ടിച്ച ബൗളർ എന്ന നിലയിലാണ്. എന്നാൽ തന്റെ ബാറ്റിംഗ് മികവുകൊണ്ടും തനിക്കായി ഒരു ഇടം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. 34 കാരനായ താരത്തെ കൊൽക്കത്ത ഓപ്പണർ ആകിയതോടെ

ആരോൺ ഫിഞ്ചിന്റെ ക്യാപ്റ്റൻസിയിൽ മെൽബൺ റെനഗേഡ്സിന്റെ ഓപ്പണറായി പരീക്ഷിക്കപ്പെട്ടതിന് ശേഷം, ഇന്ത്യൻ പ്രീമിയർ ലീഗിലും (ഐ‌പി‌എൽ) അതേ ഉത്തരവാദിത്തം മിസ്റ്ററി സ്പിന്നർക്ക് നൽകി. 2017 എഡിഷനിൽ ഗൗതം ഗംഭീറിനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത നരെയ്‌ൻ വിജയം കണ്ടെത്തുകയും ഐപിഎൽ ചരിത്രത്തിലെ അന്നത്തെ ഏറ്റവും വേഗമേറിയ ജോയിന്റ് ഫിഫ്റ്റി പോലും തകർക്കുകയും ചെയ്തു.

“ഗൗതം ഗംഭീർ എന്നോട് ഓപ്പൺ ചെയ്യാൻ ആവശ്യപ്പെട്ടു. ടീമിനെ വേഗമേറിയ തുടക്കത്തിലെത്തിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു, എന്റെ വിക്കറ്റ് നേരത്തെ നഷ്ടപ്പെട്ടാലും കുഴപ്പമില്ല . ഞാൻ റോളിൽ പുതിയ ആളായതിനാൽ ആർക്കും എനിക്കായി അധികം ആസൂത്രണം ചെയ്യാൻ കഴിഞ്ഞില്ല,. എന്നെ അത്ര കാര്യമായി ആരും എടുത്തില്ല, അതിനാൽ തന്നെ ഞാൻ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് പോയി.”

ഗംഭീറിന്റെ വിടവാങ്ങലിന് ശേഷവും ഫ്രാഞ്ചൈസിക്കായി ക്രിസ് ലിന്നിനൊപ്പം നരെയ്‌ൻ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തു.