അവനെ പുറത്താക്കാനുള്ള ബുദ്ധി ഞാൻ പറഞ്ഞു തരാം, കോഹ്ലി രണ്ടക്കം കടക്കാതിരിക്കാൻ ഇത് ചെയ്യുക; കോഹ്‌ലിയെ പൂട്ടാനുള്ള ബുദ്ധി ഉപദേശിച്ച് ജെഫ് തോംസൺ

വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെ വിരാട് കോഹ്‌ലിയെ കെട്ടുകെട്ടിച്ച് സൂപ്പർതാരത്തെ തന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്താക്കാൻ പാറ്റ് കമ്മിൻസിനോടും കൂട്ടരോടും മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജെഫ് തോംസൺ ഉപദേശിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വൈറ്റ് ബോൾ ക്രിക്കറ്റിൽ കോഹ്‌ലി തകർപ്പൻ ഫോമിലാണ്. എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യം എടുത്താൽ അദ്ദേഹം അത്ര നല്ല ഫോമിൽ അല്ല എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഈ ഫോർമാറ്റിൽ 2019 നവംബറിന് ശേഷമുള്ള തന്റെ ആദ്യത്തെ മൂന്ന്-അക്ക സ്‌കോറിനായി അദ്ദേഹം ഇപ്പോഴും കാത്തിരിക്കുകയാണ്.

കഴിഞ്ഞ വർഷം അവസാനം നടന്ന ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു മുൻ ഇന്ത്യൻ നായകൻ അവസാനം ടെസ്റ്റ് ക്രിക്കറ്റിൽ കളത്തിൽ ഇറങ്ങിയത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ് . രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കിയപ്പോൾ നാല് ഇന്നിംഗ്‌സുകളിൽ നിന്നായി 24 റൺസ് എന്ന ഉയർന്ന സ്‌കോർ മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്.

അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ ഗംഭീരമായ തിരിച്ചുവരവ് ഉണ്ടായിരുന്നില്ലെങ്കിലും, ആരാധകരും വിദഗ്ധരും ഓസീസിനെതിരായ പരമ്പരയിൽ കോഹ്ലി മികച്ച ഫോമിൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്> ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ സന്ദർശകർക്ക് കോഹ്‌ലിയെ എങ്ങനെ നിശബ്ദമാക്കാം എന്നതിനെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ പങ്കുവെച്ചുകൊണ്ട് തോംസൺ ബാക്ക്‌സ്റ്റേജ് വിത്ത് ബോറിയ ഷോയിൽ പറഞ്ഞു:

“ഇത് മറ്റാരിൽ നിന്നും വ്യത്യസ്തമല്ല. നിങ്ങൾ വിരാടിന് പന്തെറിയുകയാണെങ്കിൽ, അത് മറ്റാരെയും പോലെ തന്നെയാണ്. നിങ്ങൾ അവനെ കൂടുതൽ റിസ്ക് എടുക്കാൻ അവനെ പ്രേരിപ്പിക്കുക. അവനെ അവന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്താക്കുക, നല്ല ബൗളർമാർക്ക് അത് കൂടുതൽ തവണ ചെയ്യാൻ കഴിയും. വിവ് റിച്ചാർഡ്‌സ്, ഗ്രെഗ് ചാപ്പൽ, സണ്ണി ഗവാസ്‌കർ തുടങ്ങിയ മികച്ച ബാറ്റർമാർക്ക് ഞങ്ങൾ പന്തെറിയുന്നത് അങ്ങനെയാണ്.

കോഹ്‌ലി അടുത്തിടെ ടെസ്റ്റിൽ കൂടുതൽ റൺസ് നേടിയിട്ടില്ലെങ്കിലും, തന്റെ പരിമിത ഓവർ വിജയത്തിന്റെ ആത്മവിശ്വാസം ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ തുടരാൻ നോക്കും. വൈറ്റ് ബോൾ ഫോർമാറ്റിൽ തന്റെ അവസാന ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് മൂന്ന് ഏകദിന സെഞ്ച്വറികൾ അദ്ദേഹം നേടിയിട്ടുണ്ട്.