'ആ ട്രോഫി ഞാൻ ഇങ് എടുക്കുവാ'; ഏഷ്യ കപ്പ് ലോക്ക് ചെയ്ത് മൊഹ്‌സിൻ നഖ്‌വി

ഏഷ്യ കപ്പിലെ വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എസിസി പ്രസിഡന്റ് മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരികിലെന്ന നിലപ്പെടുത്ത ഇന്ത്യൻ ടീമിന് ട്രോഫി നൽകാതെ തിരികെ കൊണ്ട് പോയിരുന്നു. ഇപ്പോഴിതാ വിജയികളായ ഇന്ത്യൻ ടീമിന് ട്രോഫി നൽകേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് മൊഹ്‌സിൻ നഖ്‌വി.

ഇന്ത്യൻ ടീമിനുള്ള ട്രോഫി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻറെ(എസിസി) ദുബായിലെ ഓഫീസിൽ തന്നെ സൂക്ഷിക്കണമെന്ന് നിർദേഷിച്ച് മൊഹ്‌സിൻ നഖ്വി. ഏഷ്യാ കപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറണെമന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടും അത് നൽകാൻ നഖ്വി തയാറിയില്ല. വിവാദത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ വെച്ച് മൊഹ്സിൻ നഖ്വിയെ ബിസിസിഐ ശക്തമായി ചോദ്യം ചെയ്തിരുന്നു.

ഏഷ്യ കപ്പിൽ മൂന്നു ഘട്ടങ്ങളിലും പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യ, താരങ്ങളുമായി ഹസ്തദാനം ചെയ്യാത്തത് വൻ തോതിലുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഫൈനലിന് ശേഷം എസിസി പ്രസിഡന്റിൽ നിന്നും ഇന്ത്യ ട്രോഫി വാങ്ങുന്നത് നിരസിച്ചിരുന്നു.

Read more

ഈ വിവാദങ്ങൾക്കെല്ലാം ശേഷമാണ് ട്രോഫി എസിസിയുടെ ദുബായ് ആസ്ഥാനത്ത് തന്നെ സൂക്ഷിക്കാനും താനറിയാതെ ആർക്കും കൈമാറരുതെന്നും നഖ്വി കർശന നിർദേശം നൽകിയതും.