ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വ്യാപാര കരാറുമായി സഞ്ജു സാംസൺ ചരിത്രം സൃഷ്ടിച്ചു. വർഷങ്ങളായി രാജസ്ഥാൻ റോയൽസിനായി കളിച്ചതിന് ശേഷം, കേരള കീപ്പർ ബാറ്റർ ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സിഎസ്‌കെ) പുതിയൊരു ഇടം സ്വന്തമാക്കി. സഞ്ജുവിന്റെ വരവ് അടുത്ത വർഷത്തെ ഐപിഎൽ ജേതാക്കളാകാൻ ചെന്നൈക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിംഗ്‌സിൽ ഇതിഹാസതാരം മഹേന്ദ്രസിംഗ് ധോണിക്കൊപ്പം കളിക്കാൻ കഴിയുന്നതിന്റെ ആവേശം പങ്കുവെച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിംഗ്സ് ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പുറത്തുവിട്ട അഭിമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്.
സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ:
Read more
” ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിൽ ഒന്നിൽ ചേരാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. പക്ഷേ അവിടെ ഒരു വ്യക്തിയുണ്ട്. എല്ലാവരും അദ്ദേഹത്തെ അറിയുന്നു. എംഎസ് ധോണി എന്നാണ് അദ്ദേഹത്തിന്റെ പേര്” സഞ്ജു സാംസൺ പറഞ്ഞു.







