അയാളുടെ സ്ഥാനത്ത് ധോണിയോ വിരാട് കോഹ്ലിയോ ആയിരുന്നെങ്കിൽ നമ്മൾ എത്രമാത്രം ആഘോഷിക്കുമായിരുന്നു, പക്ഷീ തിരികെ ഒന്നും പ്രതീക്ഷിക്കാതെ അയാൾ തന്റെ ബാറ്റുകൊണ്ട് ശബ്ദിക്കുന്നു

കൂടെയുള്ളവരിൽ ഒരാൾ പോലും 25 കടക്കാത്ത കളിയിൽ ശിഖർ ധവാൻ 99 റണ്ണുകൾ നേടുന്നു. പഞ്ചാബിനെ പൊരുതാവുന്ന സ്കോറിൽ ഒറ്റയ്ക്ക് എത്തിക്കുന്നു. ഇതേ സ്ഥാനത്ത് ധോനിയോ വിരാടോ രോഹിതോ ആയിരുന്നുവെങ്കിൽ ദിവസങ്ങളോളം ചർച്ച ചെയ്യപ്പെടുമായിരുന്ന ഇന്നിംഗ്സ്. പക്ഷേ ധവാന് അർഹിച്ച പ്രശംസ ഇന്നും ലഭിക്കുമെന്ന് തോന്നുന്നില്ല.

ഒ.ഡി.ഐ ഗ്രേറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ധവാൻ. രോഹിത്-ധവാൻ കൂട്ടുകെട്ട് പലപ്പോഴും സച്ചിൻ-ഗാംഗുലി സഖ്യത്തെ ഓർമ്മിപ്പിച്ചിട്ടുണ്ട്. പക്ഷേ അതിനെക്കുറിച്ചൊന്നും അധികമാരും സംസാരിക്കാറില്ല.
ധവാന് ചെറിയ ഒരു ഫോം നഷ്ടം ഉണ്ടായാൽ അയാളുടെ രക്തത്തിനുവേണ്ടി എല്ലാവരും മുറവിളി കൂട്ടാറുണ്ട്.

ധവാൻ്റെ കാലം കഴിഞ്ഞെന്നും അയാൾ പഞ്ചാബിന് ഭാരമാകുമെന്നും പ്രവചിച്ചവരായിരുന്നു അധികവും.
പക്ഷേ ധവാൻ്റെ ബാറ്റ് നിരന്തരം ശബ്ദിക്കുന്നു. തിരികെ ഒന്നും പ്രതീക്ഷിക്കാതെ തന്നെ…!