IPL 2025: തലയും പിള്ളേരും ലീഗിന് പുറത്തേക്ക്? ഇന്ന് അതിനിർണായക ദിനം; ചെന്നൈ ക്യാമ്പിൽ ആശങ്ക

ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് ചെന്നൈ- ലക്നൗ മത്സരം നടക്കുമ്പോൾ ആരാധകർ വളരെ ആവേശത്തിലാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകൻ എന്ന നിലയിൽ പേരെടുത്ത മഹേന്ദ്ര സിംഗ് ധോണിയും യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും നേർക്കുന്നേർ വരുമ്പോൾ ആവേശം അതിന്റെ ഉച്ചകോടിയിൽ എത്തുമെന്ന് തന്നെ ഉറപ്പാണ്.

ആറു മത്സരത്തിൽ ഒരു വിജയം മാത്രമുള്ള ചെന്നൈയ്ക്ക് ഇന്ന് ജീവൻ മരണ പോരാട്ടമാണ്. നിലവിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായ ചെന്നൈ ഇന്ന് തോറ്റാൽ പ്ലേയോഫ്‌ സാധ്യതകൾ ദുഷ്കരമാകും. ബാറ്റ്‌സ്മാൻമാരുടെ ഫോം ഇല്ലായ്മയും മെല്ലെപ്പോക്കുമാണ് ചെന്നൈയുടെ പ്രധാന തലവേദന.

ടീമിൽ അഴിച്ചുപണികൾ വേണമെന്നും അശ്വിനെ അടക്കമുള്ള താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കണം എന്നും ഉള്ള ആവശ്യം ശക്തമാണ്.

അതേസമയം, നിക്കോളാസ് പൂരാന്റെയും മിച്ചൽ മാർഷിന്റെയും ബാറ്റിംഗ് കരുത്തിൽ മുന്നേറുന്ന ലക്‌നൗ ആറു മത്സരത്തിൽ നാല് ജയവുമായി നാലാം സ്ഥാനത്താണ്. ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ ഫോമിലായ്മയാണ് ലക്‌നൗവിനെ അലട്ടുന്ന പ്രധാന പ്രശ്നം. ഇന്നത്തെ മത്സരം ജയിച്ചാൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം ലക്നൗവിനുണ്ട്

Latest Stories

മാധബി പുരി ബുച്ചിന് ലോക്പാലിന്റെ ക്ലീൻ ചിറ്റ്; ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനമാക്കിയുളള അഴിമതി ആരോപണങ്ങളിൽ തെളിവുകളില്ല

INNDAN CRICKET: ചില താരങ്ങൾ പിആർ കൊണ്ട് മാത്രമാണ് ജീവിക്കുന്നത്, അവർ ലൈക്കുകളും...; പ്രമുഖരെ കുത്തി രവീന്ദ്ര ജഡേജ; വീഡിയോ കാണാം

പറഞ്ഞത് പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍, പിന്നില്‍ രാഷ്ട്രീയ അജണ്ട? 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ്!

അതിതീവ്ര മഴ: ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; മലങ്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി; മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരും; ജാഗ്രത നിര്‍ദേശം

ഹമാസ് തലവനെ വധിച്ചതായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് യഹിയ സിന്‍വറിന്റ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍

'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും'; കോണ്‍ഗ്രസിന് സമ്മര്‍ദ്ദവുമായി അന്‍വറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ കെസി വേണുഗോപാല്‍

സംസ്ഥാനത്ത് സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലം; നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം ആരംഭിക്കുമെന്ന് പി രാജീവ്

യുപിയില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

INDIAN CRICKET: കോഹ്‌ലിയുടെയും രോഹിതിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, ലോകകപ്പ്‌ ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കില്ല, കാരണമിതാണ്‌, സൂപ്പര്‍ താരങ്ങളുടെ ഭാവി ഇനി എന്താകും

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ