ഇപ്പോഴുള്ള ചിലരെക്കാൾ യോഗ്യത അവനുണ്ട്, രോഹിതിന് പകരം ഇനി അവൻ കളിക്കട്ടെ; സൂപ്പർ താരത്തിന്റെ പേര് പറഞ്ഞ് ദിനേശ് കാർത്തിക്ക്

ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ രോഹിത് ശർമ്മയുടെ പകരക്കാരനായി ഇഷാൻ കിഷനെ പരിഗണിക്കണമെന്ന് വെറ്ററൻ കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക് അഭിപ്രായപ്പെട്ടു. തള്ളവിരലിന് പരിക്കേറ്റതിനെ തുടർന്ന് ടീം ഇന്ത്യൻ നായകൻ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് താരം പിന്മാറയിട്ടുണ്ട്.

രോഹിത് ശർമ്മ, ദീപക് ചാഹർ, കുൽദീപ് സെൻ എന്നിവർക്ക് പരിക്കേറ്റതിനാൽ, മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനായി പ്ലെയിംഗ് ഇലവനിൽ നിർബന്ധിത മാറ്റങ്ങൾ കൊണ്ടുവരുകയല്ലാതെ മറ്റ് മാർഗമില്ല.

ക്യാപ്റ്റന്റെ അഭാവം ബാറ്റിംഗ് ഓർഡറിന് മുകളിൽ വലിയ ശൂന്യത സൃഷ്ടിക്കുന്നു. രണ്ടാം ഏകദിനത്തിൽ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ വിരാട് കോഹ്‌ലിക്ക് സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും ഈ സമീപനം വീണ്ടും ഉപയോഗിക്കാനുള്ള സാധ്യത വളരെ കുറവാണ്.

അവസാന ഏകദിനത്തിൽ ശിഖർ ധവാനൊപ്പം ഇഷാൻ കിഷൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്ന് അഭിപ്രായപ്പെട്ട കാർത്തിക് ക്രിക്ക്ബസിൽ പറഞ്ഞു:

“ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓപ്പൺ ചെയ്‌തത് പരിഗണിച്ച് ഇഷാൻ കിഷന് അംഗീകാരം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. ഓപ്പൺ ചെയ്യുന്നത് അവനും ശിഖറും ആയിരിക്കണം. ചാഹലിന് പകരം ഷഹബാസ് അഹമ്മദായിരിക്കും ഇറങ്ങുക.”

2022ൽ ഇതുവരെ ആറ് ഇന്നിംഗ്‌സുകളിൽ നിന്നായി 207 റൺസാണ് കിഷൻ നേടിയത്. 2022 ഒക്‌ടോബറിൽ തന്റെ ജന്മനാടായ റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ 93 റൺസ് അദ്ദേഹം നേടിയിരുന്നു.