അവന്‍ കോഹ്‌ലിയേക്കാളും ബാബറേക്കാളും കേമന്‍; ചര്‍ച്ചയിലേക്ക് പുതിയ താരത്തെ ചേര്‍ത്ത് ഹസി

ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്‍ ആരെന്ന ചോദ്യത്തിന് വിരാട് കോഹ്‌ലി, ബാബര്‍ അസം, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്.. എന്നിങ്ങനെ പോകുന്നു പേരുകള്‍. ഇപ്പോഴിതാ ഈ കൂട്ടത്തിലേക്ക് പുതിയൊരു പേര് കൂട്ടിചേര്‍ത്തിരിക്കുകയാണ് ഓസീസ് മുന്‍ താരവും നിലവിലെ ഇംഗ്ലണ്ടിന്റെ ഉപദേശകനുമായ മൈക്കിള്‍ ഹസി. കോഹ്‌ലിയേക്കാളും ബാബറേക്കാളും കേമന്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണെന്നാണ് ഹസി പറഞ്ഞിരിക്കുന്നത്. മലാന്‍ 50ാം ടി20 കളിക്കാന്‍ പോകുന്നതിന് മുമ്പ് പ്രത്യേക തൊപ്പി നല്‍കുന്ന ചടങ്ങിലാണ് ഹസി മലാനെ പ്രശംസിച്ചത്.

ഇംഗ്ലണ്ട് താരത്തിന് ഇപ്പോള്‍ 50ാം മത്സരത്തിന്റെ തൊപ്പി നല്‍കിയിരിക്കുകയാണ്. ഇത്തരമൊരു കാര്യം ഞാന്‍ ജീവിതത്തില്‍ ചെയ്യേണ്ടി വരുമെന്ന് കരുതിയില്ല. മലാന് അഭിനന്ദനങ്ങള്‍. ഇതിനോടകം കരിയറില്‍ വലിയ നേട്ടങ്ങള്‍ നിനക്ക് സ്വന്തമാക്കാനായിട്ടുണ്ട്.

ടി20 ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 1000 റണ്‍സിലേക്ക് വേഗത്തെത്തിലെത്തിയ താരം. വിരാട് കോഹ്‌ലിയെക്കാളും ബാബര്‍ അസമിനെക്കാളും മികച്ച താരം. ഇനിയും ഇതേ പ്രകടനങ്ങള്‍ അവനില്‍ നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ഹസി പറഞ്ഞു.

51 മത്സരങ്ങള്‍ കളിച്ച മലാന്‍ 39.35 ശരാശരിയില്‍ 1692 റണ്‍സാണ് ഇതിനോടകം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 14 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും.