ഹാട്രിക്ക് ഡക്ക്, നാണംകെട്ട റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ; നമ്പർ വൺ ടി-20 ബാറ്റർക്ക് എന്ത് പറ്റി എന്ന് ആരാധകർ

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ രാജകീയമായി സൂപ്പർ 8 ലേക്ക് പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ശിവം ദുബൈ, ഹർദിക് പാണ്ട്യ, സൂര്യകുമാർ യാദവ് എന്നിവർ മികച്ച പ്രകടനം നടത്തി. ബോളിങ്ങിൽ വരുൺ ചക്രവർത്തിയും ശിവം ദുബൈയും വിക്കറ്റുകൾ നേടി മത്സരം അനുകൂലമാക്കി.

ടൂർണമെന്റിൽ ഇതുവരെയായി അടിപിച്ചുള്ള മൂന്നു മത്സരങ്ങളിലാണ് ഇന്ത്യൻ ഓപണർ അഭിഷേക് ശർമ്മ പൂജ്യത്തിനു പുറത്തായിരിക്കുന്നത്. ഇതോടെ ഐസിസിയുടെ ചരിത്രത്തിൽ തന്നെ അടുപ്പിച്ച് മൂന്നു മത്സരങ്ങളിൽ പൂജ്യത്തിനു പുറത്താകുന്ന ഇന്ത്യൻ തരാമെന്ന് റെക്കോർഡും താരം സ്വന്തമാക്കി.

ഇതോടെ ലോക ഒന്നാം നമ്പർ ടി 20 ബാറ്റർക്ക് ഇത് എന്ത് പറ്റി എന്നാണ് ആരാധകർ ചോദിക്കുന്നത്. സൂപ്പർ 8 ലെ അടുത്ത മത്സരം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ്. അതിലും ഫോം കണ്ടെത്താൻ താരത്തിന് സാധിച്ചില്ലെങ്കിൽ ടീമിൽ നിന്നും പുറത്താകും എന്നാണ് വിലയിരുത്തൽ.

മത്സരത്തിൽ ശിവം ദുബൈ 66 റൺസും സൂര്യകുമാർ യാദവ് 34 റൺസും, തിലക് വർമ്മ 31 റൺസും, ഹർദിക് പാണ്ട്യ 30 റൺസും നേടി. ബോളിങ്ങിൽ ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നു വിക്കറ്റുകൾ നേടി. കൂടാതെ ശിവം ദുബൈ രണ്ട് വിക്കറ്റുകളും, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

Latest Stories

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല

ഹോര്‍മൂസ് കടക്കാനാകാതെ ഇറാനിലേക്കുള്ള കപ്പലുകള്‍, യുഎസ് ഉപരോധം മറികടന്ന് നീങ്ങല്‍ സാധ്യമല്ല; ചൈനീസ് കപ്പല്‍ റിച്ച് സ്റ്റാറിയും തിരികെ മടങ്ങി

ഇക്കൊല്ലത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കും, എല്‍ നിനോ പ്രതിഭാസം മഴയുടെ ശക്തിയും തോതും കുറയ്ക്കും; ആഗോള മഴപ്പാത്തി അനകൂലമായാല്‍ മഴ പെയ്തിറങ്ങും

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്