നാട്ടുകാരുടെ മുഴുവന്‍ ബില്ലും കൂട്ടി എനിക്ക് അയച്ചോ?; വൈദ്യുതി ബില്ലില്‍ 'ഷോക്കടിച്ച്' ഹര്‍ഭജന്‍

വീട്ടിലെ വൈദ്യുതി ബില്‍ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് ഹര്‍ഭജന്‍ തന്നെ ഞെട്ടല്‍ പരസ്യമാക്കിയത്. സാധാരണ താന്‍ അടയ്ക്കാറുള്ള ബില്ലിനേക്കാള്‍ ഏഴു മടങ്ങ് അധികമാണ് ഇത്തവണത്തെ തുകയെന്നാണ് ഹര്‍ഭജന്‍ ട്വീറ്റില്‍ പറയുന്നത്.

“ഇത്തവണ അയല്‍ക്കാരുടെ എല്ലാവരുടെയും ബില്‍ ചേര്‍ത്താണോ എനിക്ക് അയച്ചിരിക്കുന്നത്?? സാധാരണ ബില്ലിന്റെ ഏഴു മടങ്ങ് അധികം??” എന്നായിരുന്നു ബില്‍ അടയ്ക്കാന്‍ തനിക്കു വന്ന മൊബൈല്‍ ഫോണ്‍ മെസേജിനൊപ്പം ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്.

ഹര്‍ഭജന്റെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ വൈദ്യുതി ദാതാക്കളായ അദാനി ഇലക്ട്രിസിറ്റി ഇത്തവണ അദ്ദേഹത്തിന് 33,900 രൂപയുടെ ബില്ലാണ് അയച്ചിരിക്കുന്നത്.

IPL & CSK remain priorities

Read more

ഐ.പി.എല്‍ നടക്കുമെന്ന് ഉറപ്പായതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഹര്‍ഭജന്‍. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെ യു.എ.ഇയിലാണ് ടൂര്‍ണമെന്റ് നടക്കുക.