ക്രിക്കറ്റ് ആരാധകർക്ക് ആശ്വാസ വാർത്ത; ശ്രേയസ് അയ്യർ സുഖം പ്രാപിക്കുന്നു

ഒടുവിൽ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന വർത്തയെത്തി. ഗുരുതര പരിക്ക് സംഭവിച്ച ഇന്ത്യൻ താരം ശ്രേയസ് അയ്യർ ശാസ്ത്രക്രീയയ്ക്ക് വിധേയനായി സുഖം പ്രാപിച്ച് വരികയാണ്. നേരത്തെ, ശ്രേയസിനെ ഐസിയുവില്‍ നിന്ന് മാറ്റിയിരുന്നു.

മൂന്നാം ഏകദിനത്തിനിടെ അലക്സ് ക്യാരിയെ പുറത്താക്കാൻ ക്യാച്ചെടുത്തപ്പോഴായിരുന്നു ശ്രേയസ് അയ്യർക്കു പരുക്കേറ്റത്. പിന്നിൽനിന്നും ഓടിയെത്തി പന്ത് പിടിച്ചെടുത്തെങ്കിലും ഗ്രൗണ്ടിൽ വീണ താരത്തിന് വേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ ശ്രേയസ് ഗ്രൗണ്ട് വിട്ടു. അയ്യരെ ടീം ഫിസിയോമാരെത്തിയാണ് ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്.

Read more

അയ്യര്‍ക്ക് കുറഞ്ഞത് അഞ്ച് ദിവസം മുതൽ ഒരു ആഴ്ച വരെ വിശ്രമം വേണ്ടിവരും. ബിസിസിഐ അദ്ദേഹത്തിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ന് മുതല്‍, അയ്യര്‍ ഫോണ്‍ കോളുകള്‍ എടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും പതിവ് ജോലികള്‍ പോലും സ്വന്തമായി ചെയ്യുന്നുണ്ടെന്നും ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു.