ആ പന്തിന് അവസരം നൽകുന്നതിന്റെ പത്തിലൊന്ന് അവസരം ആ പാവം സഞ്ജുവിന് നൽകുക, ഇനി അയാളെ പറ്റിക്കരുത് ; പന്തിന്റെ സ്വന്തം മച്ചാന്റെ പിന്തുണയും സഞ്ജുവിന്

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇന്നലെ കിവികളെ തോൽപ്പിച്ച് മികച്ച ജയം സ്വന്തമാക്കിയപ്പോൾ ഹീറോ ആയത് സൂര്യകുമാർ യാദവ് തന്നെ ആയിരുന്നു. എന്നാൽ മലയാളികളെ നിരാശപെടുത്തിയത് സഞ്ജു സാംസണെ രണ്ടാം ടി20 ഐക്കുള്ള പ്ലേയിംഗ് ഇലവനിൽ മാനേജ്‌മെന്റ് എടുത്തിട്ടില്ല എന്നത് കണ്ടിട്ടാണ്.

പ്ലെയിംഗ് ഇലവനിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതിനെക്കുറിച്ച് നിരവധി ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ കോച്ചും 1983 ലോകകപ്പ് ജേതാവുമായ രവി ശാസ്ത്രി സഞ്ജു സാംസണെ കൂടുതൽ അവസരങ്ങൾ നൽകി പിന്തുണക്കണം എന്നും അയാളെ മാനേജ്‌മന്റ് വിശ്വസിക്കണം എന്നും പറഞ്ഞു.

“സഞ്ജു സാംസണെപ്പോലുള്ള മറ്റ് യുവതാരങ്ങളെ നോക്കൂ, അവനൊരു അവസരം നൽകുക. പത്ത് മത്സരങ്ങൾ തുടർച്ചയായി നൽകുക. നിങ്ങൾ അവനെ രണ്ട് ഗെയിമുകളിൽ കളിച്ച് അവനെ പുറത്താക്കാൻ ശ്രമിക്കരുത്. സ്ഥിരമായി അവസരം നൽകുന്നവരെ ഉപേക്ഷിക്കുക , എന്നിട്ട് പത്ത് മത്സരങ്ങൾ നൽകുക, എന്നിട്ട് അദ്ദേഹത്തിന് ഇനി അവസരം നൽകണമോ എന്ന് തീരുമാനിക്കുക ,” ശാസ്ത്രി പറഞ്ഞു.

അടുത്തിടെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ഇന്ത്യയുടെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ ബാറ്റിംഗ് സമീപനത്തെക്കുറിച്ച് ധാരാളം ചോദ്യങ്ങൾ ഉയർത്തി. 146.79 എന്ന ശ്രദ്ധേയമായ സ്‌ട്രൈക്ക് റേറ്റിൽ 458 റൺസ് നേടിയ സാംസണെ ഒഴിവാക്കിയതിന് എതിരെ വലിയ വിമർശനം ഉയർന്നു.ആ പന്തിന് അവസരം നൽകുന്നതിന്റെ പത്തിലൊന്ന് ആ പാവം സഞ്ജുവിന് നൽകുക, ഇനി അയാളെ പറ്റിക്കരുത് ; പന്തിന്റെ സ്വന്തം മച്ചാന്റെ പിന്തുണയും സഞ്ജുവിന്