ഗില്ലും കോഹ്‌ലിയും രോഹിതും എല്ലാം യോ- യോ ടെസ്റ്റിന്റെ ഭാഗമായി, എന്നാൽ സഞ്ജുവിനും ബുംറക്കും പ്രസീദ് കൃഷ്ണക്കും യോ യോ ടെസ്റ്റ് ഇല്ല; കാരണം ഇത്

2023 ലെ ഏഷ്യാ കപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് പോകുന്നതിന് മുമ്പ് ഇപ്പോൾ ബാംഗ്ലൂരിൽ പരിശീലനം നടത്തുകയാണ് ടീം. ക്യാമ്പിന്റെ ആദ്യദിവസം കായികക്ഷമതയും വൈദ്യപരിശോധനയും താരങ്ങൾക്കായി നടത്തി. നിർബന്ധിത യോ-യോ ടെസ്റ്റ് ഇതിൽ ഉൾപ്പെട്ടു. അവിടെ 18.7 മാർക്കോടെ ശുഭ്മാൻ ഗിൽ ടോപ് സ്‌കോർ ചെയ്തപ്പോൾ വിരാട് കോഹ്‌ലി 17.2 സ്കോർ ചെയ്തു.

ടീമിലെ ഭൂരിഭാഗം കളിക്കാരും ടെസ്റ്റ് വിജയിച്ചെങ്കിലും പിടിഐയുടെ കണക്കനുസരിച്ച്, സഞ്ജു സാംസൺ, തിലക് വർമ്മ, ജസ്പ്രീത് ബുംറ, കെ എൽ രാഹുൽ, പ്രശസ്ത് കൃഷ്ണ എന്നിവരടക്കം അഞ്ച് പേർ ടെസ്റ്റിൽ പങ്കെടുത്തില്ല. രാഹുലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹം പൂർണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നും അതിനാൽ കർശനമായ യോ-യോ ടെസ്റ്റിന് വിധേയനാകാൻ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ലെന്നും റിപോർട്ടുകൾ പ്രകാരം മനസിലാക്കാം.

അതേസമയം, ബുംറ, തിലക്, കൃഷ്ണ, സാംസൺ എന്നിവർ അടുത്തിടെ അയർലൻഡിനെതിരെ ഒരു പരമ്പര കളിച്ചതിനാൽ ടെസ്റ്റിൽ പങ്കെടുക്കേണ്ടി വന്നില്ല. നീണ്ട പരിക്കിന് ശേഷം തിരിച്ചെത്തിയ ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യ അയർലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പര സ്വന്തമാക്കി.

യോ- യോ ടെസ്റ്റ് നിലവിൽ വന്നതിന് ശേഷം ഇന്ത്യൻ ടീം ഫീൽഡിങ്ങിൽ ഉൾപ്പടെ മികച്ച രീതിയിൽ ഉള്ള പുരോഗതി ഈ കാലഘട്ടങ്ങളിൽ കൈവരിച്ചിട്ടുണ്ട്. സർഫ്രാസ് ഖാൻ ഉൾപ്പടെ ഉള്ള ചില താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ കഴിയാത്തതിന്റെ കാരണം കർശനമായ യോ- യോ ടെസ്റ്റ് ചട്ടങ്ങൾ കൊണ്ട് തന്നെയാണ്.