'ഗംഭീറും സൂര്യയും കാണിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്, ആ സ്റ്റാർ ബാറ്ററെ എന്തിനു തഴയുന്നു'; തുറന്നടിച്ച് ഓസ്‌ട്രേലിയൻ താരം

ഇപ്പോൾ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടി 20 പരമ്പര 1-1 എന്ന നിലയിലാണ് പോകുന്നത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും രണ്ടാം മത്സരത്തിൽ ഇന്ത്യയെ 4 വിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തു. മൂന്നാം ടി 20 യിൽ ഇന്ത്യ 5 വിക്കറ്റുകൾക്ക് ആതിഥേയരെ പരാജയപ്പെടുത്തി.

പരമ്പരയിൽ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറിലെ പരീക്ഷണങ്ങളെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓസീസ് സ്റ്റാര്‍ പേസര്‍ ജാസണ്‍ ഗില്ലെസ്പി. ഇന്ത്യന്‍ ടീം തീര്‍ത്തും അനാവശ്യമായ പരീക്ഷണങ്ങളാണ് നടത്തുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ജാസണ്‍ ഗില്ലെസ്പി പറയുന്നത് ഇങ്ങനെ:

” വാഷിങ്ടണ്‍ സുന്ദര്‍ എന്തുകൊണ്ടാണ് അക്ഷര്‍ പട്ടേലിനു താഴെ ബാറ്റ് ചെയ്തതെന്നു എനിക്കറിയില്ല. വാഷിങ്്ടണ്‍ നേടിയ ആ 49 റണ്‍സ് ഗംഭീരമായിരുന്നു. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. അവനെ നന്നായി തന്നെ വാഷിങ്ടണ്‍ നേരിടുകയും ചെയ്തു. ഇന്ത്യക്കു വളരെ നല്ലൊരു ബാറ്റിങ് ലൈനപ്പ് തന്നെയാണ് ഇപ്പോഴുള്ളത്”

Read more

“പക്ഷെ അക്ഷര്‍ പട്ടേല്‍ ഒന്നോ, രണ്ടോ സ്ഥാനങ്ങളില്‍ മുകളിലായിട്ടാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നതെന്നു എനിക്കു തോന്നുന്നു. അദ്ദേഹം തീര്‍ച്ചയായു നല്ലൊരു താരമാണ്, അക്കാര്യത്തില്‍ സംശയമില്ല. പക്ഷെ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളിലാണ് അക്ഷര്‍ കൂടുതല്‍ അനുയോജ്യനാണു” ജാസണ്‍ ഗില്ലെസ്പി പറഞ്ഞു.