ഇത് വളരെ കുഴപ്പം പിടിച്ച അവസ്ഥ, എങ്കിലും തിരിച്ചുവരവ് ഉറപ്പ്; ചെന്നൈയെ പിന്തുണച്ച് മുന്‍ താരം

ഈ വര്‍ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗം അല്ലെങ്കിലും ഒരിക്കലും ഇല്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തന്റെ പഴയ ടീമിന് പിന്തുണമായി ചെന്നൈ മുന്‍ താരം സാം കറെന്‍. ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ചെന്നൈക്ക് വലിയ വിമര്‍ശനം ലഭിക്കുമ്പോളാണ് സാം ടീമിനെ പിന്തുണച്ച് വന്നത്.

‘വളരെ കുഴപ്പം പിടിച്ച ഒരു അവസ്ഥയാണിത്.നായകന്‍ എന്ന നിലയില്‍ ജഡ്ഡുവിന് വലിയ പരിചയസമ്പത്തില്ല. ചെന്നൈ വളരെ വിജയിച്ച ഫ്രാഞ്ചൈസികളിലൊന്നാണ്. വളരെ പരിചയസമ്പത്തുള്ള ഡ്രസിംഗ് റൂമാണ് സിഎസ്‌കെയുടേത്. കോച്ചിംഗ് സംഘവും ടീം മാനേജ്മെന്റുമെല്ലാം അനുഭവസമ്പത്തുള്ളവരാണ്. ഇതനുഭവിച്ചിട്ടുള്ളതിനാല്‍ എനിക്ക് അത് പറയാന്‍ കഴിയും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെക്കുറിച്ച് നന്നായി അറിയാവുന്ന പരിശീലകരും താരങ്ങളും ടീമിലുണ്ട്. ടീം ശക്തമായി തിരിച്ചുവരും’ സാം കറെന്‍ പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിലെ പരാജയത്തോടെ ടീം പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. താരങ്ങളുടെ മോശം ഫോം ടീമിനെ തളര്‍ത്തിയിട്ടുണ്ട്. താന്‍ ഒരുപാട് ഇഷ്ടപെടുന്ന ചെന്നൈ ടീമിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫഓറും രംഗത്ത് വന്നിരുന്നു.

Read more

മുന്‍നിര ബാറ്റിംഗ്് ലൈനപ്പ് തിളങ്ങിയില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ സീസണില്‍ പതറുമെന്ന് വസീം ജാഫര്‍ മുന്നറിയിപ്പ് നല്‍കി. എംഎസ് ധോണിക്കു ബാറ്റിങില്‍ മുന്‍നിരയിലേക്കു ഇറങ്ങുന്നതില്‍ അത്ര ആത്മവിശ്വാസമില്ലെന്നും ഇന്നിങ്സിന്റെ അവസാനമെത്തുന്നതിലാണ് താല്‍പ്പര്യമെന്നും അദ്ദേഹം നിരീക്ഷിച്ചു. ടോപ് 4 തിളങ്ങിയില്ലെങ്കില്‍ ടീം കൂടുതല്‍ ദുര്‍ബലമാകുമെന്നും ജാഫര്‍ പറഞ്ഞു.