ഈ മൂന്ന് റെക്കോഡുകള്‍ തകരണമെങ്കില്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കണം

ഒരിക്കലും തകര്‍ക്കാന്‍ സാധ്യത ഇല്ലാത്ത റെക്കോര്‍ഡുകളെ പറ്റി സംസാരിക്കുമ്പോള്‍ മിക്കവരും പറയുന്നത് കേള്‍ക്കാറുണ്ട് ലറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍ 100, ABD യുടെ 100, 150 ഇതൊക്കെ പറയാറുണ്ട്..

എന്നാല്‍ ഇതിനേക്കാള്‍ എല്ലാം ഒരിക്കലും തകര്‍ക്കപ്പെടാന്‍ സാധ്യത ഇല്ലാത്ത 3 റെക്കോര്‍ഡ് ആണ് താഴെ കൊടുത്തിരിക്കുന്നത്.

1) Don Bradman Test Average 99.9%
2) Sachin Tendulkar 100 Century
3) Muttiah Muralitharan 1347 Wicktes

കാരണം ബാക്കി പറഞ്ഞ റെക്കോര്‍ഡുകള്‍ എല്ലാം തന്നെ ഏതൊരു കളിക്കാരനും ഒരു ദിവസത്തെ one time wonder വഴി തകര്‍ക്കാന്‍ പറ്റുന്നതാണ്. കാരണം ഈ റെക്കോര്‍ഡുകള്‍ എല്ലാം തന്നെ അത് സംഭവിക്കുന്നത് വരെ ക്രിക്കറ്റില്‍ അങ്ങനെ റെക്കോര്‍ഡ് ഉണ്ടാകും എന്ന് ആരും വിചാരിച്ചിരുന്നില്ല. അതുപോലെ വരും കാലത്തില്‍ ഏതെങ്കിലും ഒരു കളിക്കാരന്റെ ഒരു ദിവസത്തെ പ്രകടനം കൊണ്ട് ചിലപ്പോള്‍ തകര്‍ക്കപ്പെടാന്‍ സാധ്യത ഉണ്ട്.

പക്ഷെ, ഈ മൂന്ന് റെക്കോര്‍ഡുകള്‍ ഒരു ദിവസം കൊണ്ടോ 3,4 വര്‍ഷം കൊണ്ടോ ആര്‍ക്കും തകര്‍ക്കാന്‍ പറ്റുന്നത് അല്ല. ഒരു നീണ്ട കരിയര്‍ അതുപോലെ കളിച്ചാല്‍ മാത്രമേ ആ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പറ്റൂ. പക്ഷെ അങ്ങനെ ഉള്ള കളിക്കാര്‍ ഉണ്ടാകുമോ എന്നതാണ് സംശയം. അതിനാല്‍ തന്നെ ഈ മൂന്ന് റെക്കോര്‍ഡ് മറ്റുള്ള റെക്കോര്‍ഡുകളെ കാള്‍ തകര്‍ക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്..

എഴുത്ത്: അമല്‍ ഷാജി

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍