ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ വീണ്ടും തകർപ്പൻ പ്രകടനവുമായി വൈഭവ് സൂര്യവൻഷി. ചെന്നൈക്കെതിരെ നടക്കുന്ന മത്സരത്തിൽ 28 പന്തിൽ നിന്നായി 2 ഫോറും 2 സിക്‌സും അടക്കം 53 റൺസാണ് യുവതാരം അടിച്ചെടുത്തത്. ചുരുങ്ങിയ മത്സരങ്ങൾ കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് സാധിച്ചു.
എന്നാൽ ആരാധകർക്ക് നിരാശയായത് ചെന്നൈ നായകൻ എം എസ് ധോണിയുടെ ബാറ്റിംഗ് പ്രകടനമാണ്. വൈഭാവിനെ കണ്ട് പഠിക്കണം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. തുടക്കം മുതൽ ചെന്നൈ താരങ്ങൾ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച് വിജയ പ്രതീക്ഷ നിലനിർത്തിയെങ്കിലും അവസാനം ധോണിയുടെ പ്രകടനം അവർക്ക് പണിയായി. 17 പന്തുകളിൽ നിന്നായി വെറും 16 റൺസാണ് താരത്തിന്റെ സംഭാവന.
ആയുഷ് മാത്രേ 20 പന്തിൽ ഒരു സിക്‌സും എട്ട് ഫോറും അടക്കം 43 റൺസും ദേവാൾഡ് ബ്രെവിസ് 25 പന്തിൽ 3 സിക്‌സും 2 ഫോറും അടക്കം 40 റൺസും, ശിവം ദുബൈ 32 പന്തുകളിൽ നിന്നായി 2 സിക്‌സും 2 ഫോറും അടക്കം 39 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. ബാക്കി വന്ന താരങ്ങൾ നിരാശയാണ് സമ്മാനിച്ചത്.
Read more
ഈ സീസണിലെ ഏറ്റവും മോശമായ ടീം ആരാണെന്ന് ഇന്നറിയാം. ഇന്നത്തെ മത്സരത്തിൽ ഏത് ടീം വിജയിച്ചാലും പ്ലെഓഫിലേക്ക് കയറാൻ അവർക്ക് സാധിക്കില്ല. ഇന്നത്തെ മത്സരത്തോടു കൂടി ഈ സീസണിലെ രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾ അവസാനിക്കും.