ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 90 റണ്‍സ് നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറലിനെക്കുറിച്ച് വലിയ പ്രസ്താവന നടത്തി സുനില്‍ ഗവാസ്‌കര്‍. ജ്യൂറല്‍ അടുത്ത എംഎസ് ധോണിയാണെന്ന് താന്‍ കരുതുന്ന് അദ്ദേഹം പറഞ്ഞു. രാജ്കോട്ടിലെ തന്റെ അരങ്ങേറ്റ ഇന്നിംഗ്സില്‍ 46 റണ്‍സ് നേടിയ ജുറെല്‍ റാഞ്ചിയില്‍ ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചു. ആറ് ഫോറും നാല് സിക്സും സഹിതം 90 റണ്‍സെടുത്ത ശേഷമാണ് അദ്ദേഹം പുറത്തായത്.
ധ്രുവ് ജൂറല്‍ അടുത്ത എംഎസ് ധോണിയാണെന്ന് എന്നെ ചിന്തിപ്പിക്കുന്നു. അവന്‍ സമര്‍ത്ഥമായി ബാറ്റ് ചെയ്യുകയും ഇംഗ്ലണ്ട് ബോളര്‍മാരെ തന്റെ വിരല്‍ത്തുമ്പില്‍ നിര്‍ത്തുകയും ചെയ്തു- ഗവാസ്‌കര്‍ ജിയോസിനിമയില്‍ പറഞ്ഞു.
രാജ്കോട്ടില്‍ ബെന്‍ ഡക്കറ്റിനെ റണ്ണൗട്ടാക്കാനുള്ള ജൂറലിന്റെ ജോലിയും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ത്രോ നല്ലതല്ലെന്നും എന്നാല്‍ മനസ്സിന്റെ സാന്നിധ്യം റണ്ണൗട്ട് പൂര്‍ത്തിയാക്കാന്‍ ജൂറലിനെ സഹായിച്ചെന്നും ഗവാസ്‌കര്‍ പറഞ്ഞു.
Read more
നാലം ടെസ്റ്റില്‍ കുല്‍ദീപ് യാദവ്, ആകാശ് ദീപ് എന്നിവര്‍ക്കൊപ്പം സുപ്രധാന റണ്‍സ് കൂട്ടിച്ചേര്‍ത്ത അദ്ദേഹം ഇന്ത്യന്‍ ടീമിനെ വലിയ കുഴപ്പത്തില്‍നിന്ന് കരകയറ്റി. ജൂറലിന്റെ ബാറ്റിംഗ് മികവില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 307 റണ്‍സെടുത്തു.