സോഷ്യൽ മീഡിയ കത്തിച്ച് ധോണിയുടെ പുത്തൻ അപ്ഡേറ്റ്; ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ മാർച്ച് 22 ന് തുടങ്ങാനിരിക്കെ, ഇപ്പോൾ ചർച്ചയാവുന്നത് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം. എസ് ധോണിയുടെ പുത്തൻ സോഷ്യൽ മീഡിയ പോസ്റ്റാണ്.

“പുതിയ സീസണു വേണ്ടിയും, പുതിയ റോളിനു വേണ്ടിയും ആകാംക്ഷയോടെ കാത്തിരിക്കുന്നു.” എന്ന ധോണിയുടെ രണ്ട് വരി പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയം.

ധോണി പോസ്റ്റ് പങ്കുവെച്ചതോടു കൂടി പുതിയ സീസണിൽ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ നേരിടാൻ ചെന്നൈ ഇറങ്ങുമ്പോൾ ധോണിയുടെ ചുമതല എന്താവുമെന്ന ആകാംക്ഷയിലാണ് ആരാധകരും ക്രിക്കറ്റ് ലോകവും.

ക്യാപ്റ്റൻ ആയി ധോണി തുടരുമോ, അതോ പുതിയ സീസണിൽ പരിശീലകന്റെ റോളിലായിരിക്കുമോ ‘തല’യെ കാണാൻ കഴിയുക എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

അവസാന സീസണിലെ ഫൈനൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് അഞ്ചാം കിരീടം സ്വന്തമാക്കിയ സിഎസ്കെയുടെ പുതിയ തരോട്ടത്തിന് കരുത്ത് പകരാൻ ധോണി വിക്കറ്റിന് പുറകിൽ തന്നെ വരണമെന്നാണ് ഭൂരിപക്ഷം ആരാധകരും ആഗ്രഹിക്കുന്നത്. എന്തായാലും നമ്മുക്ക് കാത്തിരുന്ന കാണാം.