ഐപിഎലിന്റെ വരാനിരിക്കുന്ന സീസണിന് ശേഷം എംഎസ് ധോണി വിരമിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐപിഎല്‍ 2025-ന് ഒരു ക്യാപ്റ്റനെ ആവശ്യമുണ്ട്. അഞ്ച് തവണ ചാമ്പ്യന്‍മാരായ ടീം അടുത്തിടെ നടന്ന ലേലത്തില്‍ ക്യാപ്റ്റന്‍സി മെറ്റീരിയലുകളൊന്നും വാങ്ങാന്‍ പോയില്ല.
പ്രശസ്ത സ്പോര്‍ട്സ് ജേണലിസ്റ്റ് വിക്രാന്ത് ഗുപ്ത പറയുന്നതനുസരിച്ച്, ലീഗിന്റെ 18-ാം സീസണില്‍ നിന്ന് ധോണിയുടെ സ്ഥാനത്ത് ഋഷഭ് പന്തിനെയാണ് മെന്‍ ഇന്‍ യെല്ലോ ഉറ്റുനോക്കുന്നത്.
ഐപിഎല്‍ 2025 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഋഷഭ് പന്ത് നയിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. വരാനിരിക്കുന്ന എഡിഷന്‍ ധോണിയുടെ അവസാനത്തേതാകാനാണ് സാധ്യത, നിലവിലെ ടീമില്‍ അദ്ദേഹത്തിന് പകരക്കാരനാകാന്‍ ആരുമില്ല.
ഋതുരാജ് ഗെയ്ക്വാദ് മികച്ച ബാറ്ററാണ്, ഫ്രാഞ്ചൈസിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ സിഎസ്‌കെയെപ്പോലെ ഒരു ഫ്രാഞ്ചൈസിയെ നയിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ഋതുരാജിന് ഭാവിയില്‍ ധാരാളം പണം ലഭിക്കും, പക്ഷേ ഒരു നായകനെന്ന നിലയില്‍ അല്ല- വിക്രാന്ത് ഗുപ്ത സ്‌പോര്‍ട്‌സ് ടാക്കില്‍ പറഞ്ഞു.
Read more
നേരത്തെ ഇന്ത്യന്‍ മുന്‍ താരം ദീപ് ദാസ് ഗുപ്തയും ഇത് പ്രവചിച്ചിരുന്നു. പന്ത് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. പരിക്കിനെ തുടര്‍ന്ന് മുന്‍ പതിപ്പ് നഷ്ടമായ താരം ഈ സീസണില്‍ തിരിച്ചെത്തും.