ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിയുടെ തിരിച്ച് വരവിനാണ് ആരാധകർ കാത്തിരിക്കുന്നത്. 2023 ലെ ഏകദിന ലോകകപ്പിലും ഇപ്പോൾ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യൻ ടീമിനായി മാസ്മരിക പ്രകടനം നടത്തിയ താരമാണ് അദ്ദേഹം. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാൻ പോകുന്ന ഏകദിന, ടി-20 സ്‌ക്വാഡിൽ താരത്തിനെ തിരഞ്ഞെടുത്തിരുന്നില്ല.
ഓസ്‌ട്രേലിയയ്‌ക്കെതിരെ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ നിന്ന് ഷമിയെ ബിസിസിഐ തഴഞ്ഞതോടെ ഇന്ത്യൻ ടീമിലേക്ക് ബിസിസിഐ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ തിരിച്ചുവിളിക്കാൻ സാധ്യതയില്ലെന്നാണ് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.
Read more
‘ഷമിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക വളരെ ബുദ്ധിമുട്ടാണ്. ദുലീപ് ട്രോഫിയിലും താരത്തിന്റെ മികച്ച പ്രകടനം ഉണ്ടായില്ല. പേസിനെ പ്രായം ബാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ തുടരാന്‍ ഷമിക്ക് ഇനിയും ധാരാളം ആഭ്യന്തര മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്,’ ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.







