ഡീകോക്ക് സച്ചിനെ മറികടന്നു ; ദക്ഷിണാഫ്രിക്കന്‍ താരത്തിന് മുന്നില്‍ തകര്‍ന്നത് അനേകം റെക്കോഡുകള്‍

ഇന്ത്യയ്ക്ക് എതിരേ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ക്വിന്റണ്‍ ഡീക്കോക്കിന്റെ കരിയറില്‍  അനേകം നാഴികക്കല്ലുകള്‍. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ രണ്ടാമനായി.

ഓസ്‌ട്രേലിയയുടെ മൂന്‍ നായകന്‍ ആദം ഗില്‍ക്രിസ്റ്റിനെയാണ് ഡീകോക്ക് പിന്നിലാക്കിയത്. ഇനി മുന്നിലുള്ളത് 23 സെഞ്ച്വറികള്‍ പേരിലുള്ള ശ്രീലങ്കയുടെ മുന്‍ വിക്കറ്റ് കീ്പ്പര്‍ കുമാര സംഗക്കാരയാണ്. കേ്പടൗണിലെ ഞായറാഴ്ചത്തെ മത്സരത്തിലൂടെ ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെയും സെവാഗിനെയും പിന്നിലാക്കിയെങ്കിലും എബി ഡിവിലിയേഴ്‌സിന്റെ ഏകദിന റെക്കോഡിന് ഒപ്പമാകുകയും ചെയ്തു.

ഇന്ത്യാ – ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം എന്ന നിലയിലാണ് ഡീകോക്ക് സച്ചിനെ മറികടന്നത്. ഡീകോക്കിന് ഇന്ത്യാ ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ ആറ് സെഞ്ച്വറികളായി. എന്നാല്‍ അഞ്ചു സെഞ്ച്വറികള്‍ മാത്രമാണ് സച്ചിനുള്ളത്.

ഇന്ത്യയ്ക്ക് എതിരേ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളുളളത് ശ്രീലങ്കന്‍ മൂന്‍ താരം ജയസൂര്യയ്ക്കാണ്. ഏഴ് സെഞ്ച്വറികളാണ് ജയസൂര്യയ്ക്ക് ഉള്ളത്. ഓസ്‌ട്രേലിയന്‍ മൂന്‍ താരം റിക്കി പോണ്ടിംഗിനും ശ്രീലങ്കന്‍ മുന്‍ നായകന്‍ സംഗക്കാരയ്ക്കും ആറ് വീതം സെഞ്ച്വറികളുണ്ട്. ഏറ്റവും കൂടുതല്‍ സെഞ്ച്വറികളുള്ള വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തില്‍ ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റിനെ മറികടന്ന ഡീകോക്കിന് മുന്നില്‍ ഇനിയുള്ളത് 23 സെഞ്ച്വറികളുള്ള കുമാര സംഗക്കാരയാണ്.

അതുപോലെ തന്നെ ഒരേ എതിരാളികള്‍ക്ക് എതിരേ കുറച്ചു മത്സരങ്ങളില്‍ നിന്നും കൂടുതല്‍ സെഞ്ച്വറി എന്ന നേട്ടത്തില്‍ സെവാഗിനൊപ്പവും ഡീകോക്ക് എത്തി. ന്യൂസിലന്റിനെതിരേ 23 ഇന്നിംഗ്‌സുകളില്‍ ആറ് സെഞ്ച്വറി സെവാഗ് നേടിയിട്ടുണ്ടെങ്കില്‍. ഡീകോക്ക് ഒരേ എതിരാളികള്‍ക്ക് എതിരേ 16 ഇന്നിംഗ്‌സിലാണ് ആറ് സെഞ്ച്വറി നേടിയത്. ഇക്കാര്യത്തില്‍ ഡിവിലിയേഴ്‌സിന് ഒപ്പമെത്താനും ഡീകോക്കിന് കഴിഞ്ഞു. 130 പന്തില്‍ 124 റണ്‍സാണ് ഡീകോക്ക് എടുത്തത്. 12 ബൗണ്ടറികളും രണ്ടു സിക്‌സറുകളും പറത്തി.