ഇന്നലെ കമ്മിൻസ് നന്മമരം കളിച്ചത് അല്ല, ആ തീരുമാനത്തിന് പിന്നിൽ തകർപ്പൻ ബുദ്ധി; ഓസ്‌ട്രേലിയൻ നായകന്റെ രീതികളെക്കുറിച്ച് മുഹമ്മദ് കൈഫ്; സംഭവം ഇങ്ങനെ

സൺറൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് ജയിച്ചെങ്കിലും മത്സരത്തിലെ മറ്റൊരു സംഭവമാണ് ചർച്ചയാകുന്നത്. രവീന്ദ്ര ജഡേജയ്‌ക്കെതിരായ ഫീൽഡ് അപ്പീൽ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പിൻവലിച്ച നിമിഷത്തിനാണ് കൈയടികളാണ് സോഷ്യൽ മീഡിയ നൽകിയത്. ഭുവന്വേശർ കുമാറിന്റെ യോർക്കർ വളരെ പ്രയാസപ്പെട്ട് ജ‍ഡേജ തട്ടിയകറ്റി. എന്നാൽ പന്ത് ഭുവിയുടെ കൈയ്യിൽ തന്നെയെത്തി. ക്രീസിന് വെളിയിലായിരുന്ന ജഡേജയെ പുറത്താക്കാൻ ഭുവന്വേശർ പന്ത് സ്റ്റമ്പിലേക്ക് എറിഞ്ഞു. പക്ഷേ തിരികെ ക്രീസിലേക്ക് ഓടുക ആയിരുന്ന ജഡേജയുടെ ശരീരത്തിൽ പന്ത് കൊള്ളുക ആയിരുന്നു.

അപ്പീൽ ചെയ്തിരുന്നെങ്കിൽ ജഡേജ ആ നിമിഷം പുറത്താകുമായിരുന്നു എന്നാണ് നിയമത്തിൽ പറയുന്നത്. ഓൺ ഫീൽഡ് അമ്പയർമാർ ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുകയും ചെയ്തതാണ്. എന്നാൽ ഹൈദരാബാദ് നായകൻ കമ്മിൻസ് തനിക്ക് ഇത് സംബന്ധിച്ച് പരാതികൾ ഒന്നും ഇല്ലെന്ന് പറഞ്ഞതോടെ ജഡേജ സേഫ് ആയി. എന്തായാലും ഈ വീഡിയോ പുറത്തുവന്നതോടെ കമ്മിൻസിന് അഭിനന്ദനങൾ കിട്ടി.

എന്തായാലും മുഹമ്മദ് കൈഫ് ഇത് സംബന്ധിച്ച് കമ്മിൻസിനെതിരെയാണ് പറഞ്ഞിരിക്കുന്നത്. ഒപ്പം ഹൈദരാബാദ് നായകന്റെ അതിബുദ്ധിയെയും ചോദ്യം ചെയ്യുകയും ചെയ്തു. സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി ക്രീസിൽ എത്താതിരിക്കാനാണ് നിങ്ങൾ ഇങ്ങനെ ചെയ്തിരിക്കുന്നത് എന്നും റൺസ് കണ്ടെത്താൻ വിഷമിക്കുന്ന ജഡേജ ക്രീസിൽ തുടരുന്നതാണ് നല്ലതാണെന്ന് കമ്മിൻസ് ചിന്തിച്ചെന്നും കൈഫ് പറഞ്ഞു. ലോകകപ്പ് സമയത്ത് ജഡേജയുടെ സ്ഥാനത്ത് കോഹ്‌ലി ആയിരുന്നു ക്രീസിൽ നിന്നതെങ്കിൽ ഇത് പോലെ അപ്പീൽ നിങ്ങൾ പിന്വലിക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

കൈഫ് പറഞ്ഞത് ഇങ്ങനെ- ജഡേജയ്‌ക്കെതിരായ ഫീൽഡ് അപ്പീൽ തടസ്സപ്പെടുത്തിയത് പിൻവലിക്കുന്നത് സംബന്ധിച്ച് പാറ്റ് കമ്മിൻസിനോട് രണ്ട് ചോദ്യങ്ങൾ. ബുദ്ധിമുട്ടുന്ന ജഡേജയെ ക്രീസിൽ നിൽക്കാനും ധോണിയെ ഡ്രസിങ് റൂമിൽ തന്നെ നിർത്താനുമുള്ള തന്ത്രപരമായ ബുദ്ധി ആയിരുന്നില്ലേ അത്? ട്വൻ്റി20 ലോകകപ്പിൽ വിരാട് കോഹ്‌ലി ആയിരുന്നെങ്കിൽ അദ്ദേഹം ഇത് ചെയ്യുമായിരുന്നോ?

എന്തായാലും കമ്മിൻസിനെ പോലെ ഒരു ബുദ്ധിമാനായ താരം അങ്ങനെ ചിന്തിച്ചേക്കാം എന്ന് തന്നെയാണ് കമ്മിൻസിന്റെ ട്വീറ്റിന് പിന്നാലെ വരുന്ന പ്രതികരണം.