CSK VS PKBS: അയാളുടെ മനസിൽ നടക്കുന്നതിന്റെ മൂന്ന് ശതമാനം എനിക്ക് മനസിലാകും, നാളത്തെ മത്സരത്തിൽ അങ്ങനെ ചെയ്താൽ..; ധോണിയെക്കുറിച്ച് യുസ്‌വേന്ദ്ര ചാഹൽ പറഞ്ഞത് ഇങ്ങനെ

ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ഇതിഹാസം എം‌എസ് ധോണിയുടെ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്ന് മൂന്ന് ശതമാനത്തിൽ കൂടുതൽ വായിക്കാൻ തനിക്ക് കഴിയില്ലെന്ന് പഞ്ചാബ് കിംഗ്‌സ് (പി‌ബി‌കെ‌എസ്) സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ. നാളെ നടക്കുന്ന പോരിൽ പി‌ബി‌കെ‌എസും സി‌എസ്‌കെയും ഏറ്റുമുട്ടും. 2016 ലെ സിംബാബ്‌വെ പര്യടനത്തിലാണ് ധോണിയുടെ കീഴിൽ ചാഹൽ തന്റെ അന്താരാഷ്ട്ര കരിയർ ആരംഭിച്ചത്.

കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ സ്റ്റമ്പുകൾക്ക് പിന്നിൽ നിന്ന് ധോണി നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് താരം പലപ്പോഴും ധോണിയെ പ്രശംസിച്ചിട്ടുണ്ട്. പി‌ബി‌കെ‌എസും സി‌എസ്‌കെയും തമ്മിലുള്ള പോരാട്ടത്തിന് മുമ്പ് ചാഹൽ ഇങ്ങനെ പറഞ്ഞു. “വർഷങ്ങളായി മഹി ഭായ് ഞാൻ സ്റ്റമ്പിന് പിന്നിൽ നിന്ന് പന്തെറിയുന്നത് നിരീക്ഷിക്കുന്നുണ്ട്. ഞാൻ എങ്ങനെ പന്തെറിയുന്നു, ഞാൻ എന്താണ് ചിന്തിക്കുന്നത്, ഞാൻ എന്താണ് ചെയ്യാൻ സാധ്യതയുള്ളതെന്ന് അദ്ദേഹത്തിന് അറിയാം. മഹി ഭായ് എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് വായിക്കാൻ കഴിയും – ഒരുപക്ഷേ 2 അല്ലെങ്കിൽ 3 ശതമാനം -. അദ്ദേഹം ബാറ്റ് ചെയ്യാൻ വരുന്ന സാഹചര്യങ്ങൾ എനിക്കറിയാം.”

അദ്ദേഹം കൂട്ടിച്ചേർത്തു:

“1–10 ഓവറുകൾക്കിടയിൽ അദ്ദേഹം വന്നാൽ, ഞങ്ങൾ ആക്രമിക്കണമെന്ന് ഞങ്ങൾക്കറിയാം. പക്ഷേ മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ അദ്ദേഹം വന്നാൽ, അദ്ദേഹം എന്താണ് ചെയ്യാൻ ശ്രമിക്കേണ്ടതെന്ന് ഞങ്ങൾക്ക് കൃത്യമായി മനസ്സിലാകും. അതിനനുസരിച്ച് ഞങ്ങൾ പ്ലാൻ ചെയ്യുന്നു. അദ്ദേഹത്തിന് എളുപ്പമുള്ള പന്തുകൾ നൽകിയാൽ അവൻ അടിച്ചുപറത്തും”

ചാഹലും ധോണിയും ഈ ഐപിഎൽ സീസണിൽ ഇതുവരെ തിളങ്ങിയിട്ടില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് 102 ശരാശരിയിലും 10.20 എന്ന ഇക്കണോമി റേറ്റിലും ഒരു വിക്കറ്റ് മാത്രമേ പിബികെഎസ് സ്പിന്നർ നേടിയിട്ടുള്ളൂ. അതേസമയം, ധോണി 138.18 എന്ന താരതമ്യേന മോശം സ്ട്രൈക്ക് റേറ്റിൽ 76 റൺസ് മാത്രമാണ് ഈ സീസണിൽ നേടിയിരിക്കുന്നത്.

Latest Stories

ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നു; പ്രധാനമന്ത്രി പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി

പേരിലും പോസ്റ്ററിലും നിഗൂഢത ഒളിപ്പിച്ച ‘ഡീയസ് ഈറേ’