ഇതുപോലെ ഒരു മാണിക്ക്യം കൈയിൽ ഇരുന്നിട്ട് താൻ എന്തിനാണ് അതിനെ സൂക്ഷിച്ചുവെച്ചത്, ചൗളയെ നാലാം ഓവർ എറിയിക്കാത്ത രോഹിത്തിന് വിമർശനം; 50 ലക്ഷത്തിന് 5 കോടിയുടെ പണിയെടുക്കുന്ന മുതലാണ് പിയൂഷ് ചൗള

ഇപ്പോൾ നടക്കുന്ന പഞ്ചാബ്- മുംബൈ മത്സരത്തിലെ പഞ്ചാബിൻ്റെ അവസാന ഓവറിലെ ബാറ്റിംഗ് കണ്ടിട്ട് അവരെ അഭിനന്ദിക്കുന്നു, അതോടൊപ്പം രോഹിത് ശർമ്മയെ കുറ്റപ്പെടുത്തുന്നു. മറ്റൊന്നിനും അല്ല ഈ ടൂർണമെന്റിൽ തന്നെ തന്റെ ടീമിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബൗളർ , ഇന്നും വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ താരം, അയാളുടെ മൂന്ന് ഓവറുകൾക്ക് ശേഷം നാലാമതൊരു ഓവർ അദ്ദേഹത്തിന് നല്കാത്തതിനാണ് അവർ ദേഷ്യപ്പെട്ടതും കുറ്റം പറഞ്ഞതും. ആ ബൗളർ ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പരിചയസമ്പത്തുള്ള പിയുഷ് ചൗള ആണ്.

ആദ്യ ഓവറിൽ പ്രഹരം ഏറ്റുവാങ്ങിയ ശേഷം മനോഹരമായി തിരിച്ചുവന്ന ചൗള അടുത്ത ഓവറിൽ അതുവരെ പഞ്ചാബ് സ്കോർ മുന്നോട്ട് നയിച്ച ലിവിങ്സ്റ്റൺ, ടൈദേ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി. ഇതിൽ തനിക്ക് എതിരെ സിക്സ് അടിക്കാൻ ക്രീസിൽ നിന്ന് പുറത്തിറങ്ങിയ ലിവിങ്സ്റ്റനിനെത്തിരെ അവസാന നിമിഷം വൈഡ് എറിഞ്ഞ് ഇഷാൻ കിഷന്റെ സ്‌റ്റംമ്പിങ്ങിലൂടെ മടക്കുക ആയിരുന്നു. പരിചയസമ്പന്നനായ ഒരു ബൗളർക്ക് മാത്രമേ ഈ രീതിയിൽ ചിന്തിച്ച് എറിയാൻ പറ്റു എന്നും പറയാം. അവസാനം 3 ഓവറിൽ 15 റൺസ് വഴങ്ങിയ താരം 2 വിക്കറ്റും നേടി.

ഈ ഫോമിൽ ഉള്ള താരം ഉള്ളപ്പോൾ അർജുനെ പോലെ ഒരു പുതുമുഖത്തിന് എന്തിന് 16 ആം ഓവർ എറിയാൻ കൊടുത്തു എന്ന് ആരാധകർ ചോദിക്കുന്നു. കഴിഞ്ഞ സീസണിലൊക്കെ നല്ല സ്പിന്നർ ഇല്ലാതെ ബുദ്ധിമുട്ടിയ മുംബൈ 50 ലക്ഷം രൂപ മുടക്കിയാണ് ടീമിലെത്തിച്ചത്.

തടിച്ച ശരീര പ്രകിർത്തിക്ക് എന്നും ട്രോളുകൾ ഏറ്റുവാങ്ങിയ ചൗള പല ഐ.പി.എൽ സീസണിലും തിളങ്ങിയിട്ടുണ്ട്. എന്തായാലും കരിയർ അവസാനിപ്പിച്ച് പോയിക്കൂടെ എന്ന് ചോദിച്ചവരെ കൊണ്ട് ഇനിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അവസരം ഉണ്ടെന്ന് പറയിപ്പിക്കാൻ ചൗളക്ക് ആയി