ബോളർമാർ വരൂ, നിങ്ങൾക്ക് ഞാൻ കൈ നിറയെ സിക്‌സറുകൾ തരാം; വാങ്കഡെയിൽ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അവസാന ടി 20 മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ സെഞ്ചുറി നേടി യുവ താരം അഭിഷേക് ശർമ്മ. ഇംഗ്ലണ്ട് ബോളർമാർക്ക് മോശമായ സമയമാണ് താരം വാങ്കഡെയിൽ കൊടുത്തത്. 37 പന്തുകളിൽ 10 സിക്സറുകളും 5 ഫോറും അടക്കം 100* റൺസാണ് താരം അടിച്ചെടുത്തത്. യുവരാജിന്റെ ശിഷ്യൻ ആ മികവ് തെളിയിച്ചു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

അഭിഷേകിന് മികച്ച പിന്തുണ നൽകിയത് യുവ താരം തിലക് വർമയാണ്. താരം 15 പന്തിൽ 24 റൺസ് നേടി മികച്ച പാർട്ണർഷിപ്പ് നൽകി. അഭിഷേകും തിലക് വർമയും കൂടെ ആദ്യ പത്ത് ഓവറിന് മുൻപ് തന്നെ 115 റൺസ് പാർട്ണർഷിപ് ആണ് പടുത്തുയർത്തിയത്.

എന്നാൽ മലയാളികൾക്ക് നിരാശ സമ്മാനിച്ച് അവസാന മത്സരത്തിലും ഫ്ലോപ്പായി മാറിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. മാർക്ക് വുഡിന്റെ പന്തിൽ ജോഫ്രാ അർച്ചറിന് ക്യാച്ച് നൽകി 7 പന്തിൽ 2 സിക്‌സും, 1 ഫോറും അടക്കം 16 റൺസ് നേടിയാണ് താരം പുറത്തായത്. എല്ലാ തവണ പോലെയും ഇത്തവണയും പുൾ ഷോട്ടിന് ശ്രമിക്കവെയാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

Latest Stories

വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനം; ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം