ചാമ്പ്യൻസ് ട്രോഫി 2025: ഇന്ത്യക്ക് കിരീടം നേടാൻ ബുംറ വേണമെന്നില്ല കാരണം അവന്മാർ ഉണ്ടല്ലോ: മൈക്കൽ ക്ലാർക്ക്

ഫെബ്രുവയ്‌ 19 മുതലാണ് ചാമ്പ്യൻസ് ട്രോഫി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരെ ഫെബ്രുവരി 20 ന് ദുബായിലാണ് നടക്കുന്നത്. ജസ്പ്രീത് ബുംറ ഇല്ലെങ്കിലും ഇന്ത്യക്ക് കപ്പ് നേടാൻ സാധിക്കുമെന്നും, ടീമിൽ ശുഭ്മൻ ​ഗിൽ, രോഹിത് ശർമ്മ, ഹാർദിക്‌ പാണ്ട്യ എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നതെന്നും പറഞ്ഞിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ക്ലാർക്ക്.

മൈക്കൽ ക്ലാർക്ക് പറയുന്നത് ഇങ്ങനെ:

” ബുംറയ്ക്ക് ചാംപ്യൻസ് ട്രോഫി കളിക്കാൻ കഴിയില്ലെന്ന് ഏകദേശം വ്യക്തമായിരുന്നു. അതൊരു വലിയ നഷ്ടം തന്നെയാണ്. എങ്കിലും ഇന്ത്യൻ ടീമിനെ നോക്കൂ, നിരവധി മികച്ച താരങ്ങൾ ഇപ്പോൾ തന്നെ ഇന്ത്യൻ ടീമിലുണ്ട്. അതിനാൽ ബുംറയില്ലെങ്കിലും ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് വലിയ സാധ്യതയാണുള്ളത്”

മൈക്കൽ ക്ലാർക്ക് തുടർന്നു:

” ഇന്ത്യൻ മുൻ നിരയിലെ താരങ്ങളെ നോക്കുക. ശുഭ്മൻ ​ഗിൽ മികച്ച ഫോമിലാണ്. രോഹിത് ശർമ ദിവസങ്ങൾക്ക് മുമ്പാണ് ഒരു സെഞ്ച്വറി നേടിയത്. രോഹിത് ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഹാർദിക് പാണ്ഡ്യ, വലിയ ടൂർണമെന്റുകളിൽ അയാൾ ഒരു എക്സ് ഫാക്ടറാണ്. സെമിയിൽ ഇന്ത്യൻ ടീം തീർച്ചയായും ഉണ്ടാകും” മൈക്കൽ ക്ലാർക്ക് പറഞ്ഞു.

ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ പുറത്തായതോടെ ഇത്തവണത്തെ കിരീടം നേടാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. അത് കൊണ്ട് തന്നെ പരിശീലകനായ ഗൗതം ഗംഭീറിനും, ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഈ ടൂർണമെന്റ് നിർണായകമാണ്.

Latest Stories

ഇസ്രായേല്‍ നിലപാട് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധം; മുഖ്യമന്ത്രി മുസ്ലിം ലീഗിനെ വിമര്‍ശിച്ചത് ഭരണപരാജയം മറച്ചുവെക്കാനെന്ന് ലീഗ് നേതൃത്വം

നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവം; ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് അമികസ് ക്യൂറി

അഹമ്മദാബാദ് വിമാനപകടം; തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

മനുസ്മൃതി പഠിപ്പിക്കില്ല, ഇന്ത്യന്‍ സംസ്‌കാരം പഠിക്കാന്‍ നിരവധി പുസ്തകങ്ങളുണ്ട്; നിലപാട് വ്യക്തമാക്കി ഡല്‍ഹി സര്‍വകലാശാല

ബോയിങ് ഡ്രീംലൈനര്‍ 787- 8ന്റെ പറക്കല്‍ തല്‍ക്കാലം അവസാനിപ്പിക്കാന്‍ ഇന്ത്യ; സുരക്ഷ പരിശോധന കഴിഞ്ഞുമതി പറക്കലെന്ന് നിഗമനത്തില്‍ കേന്ദ്രം?

ഇവിടെ സൂര്യൻ അസ്തമിക്കില്ല! ഭൂമിയിൽ മാസങ്ങളോളം സൂര്യൻ അസ്തമിക്കാത്ത സ്ഥലങ്ങൾ..

യുഡിഎഫ് അങ്കലാപ്പിലാണ്, അവസരവാദ നിലപാട് സ്വീകരിക്കുന്നു; എല്‍ഡിഫിനെ എതിര്‍ക്കുന്ന എല്ലാവരുടെയും സഹായം യുഡിഎഫ് തേടുകയാണെന്ന് പിണറായി വിജയന്‍

WTC FINAL: അഹമ്മദാബാദ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കറുത്ത് ബാൻഡ് ധരിച്ച് താരങ്ങൾ

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം; സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കും

ഇസ്രയേലിനെ നിലയ്ക്കു നിര്‍ത്തണം; മോദി സര്‍ക്കാര്‍ ബന്ധം അവസാനിപ്പിക്കണം; ഇറാനു, പലസ്തീനുമായുള്ള ബന്ധം ശക്തിപ്പെടുത്തണം; നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് സിപിഎം