ചാമ്പ്യൻസ് ട്രോഫി 2025: വിരാട് കോഹ്‌ലിക്കെതിരെ നടപടിയെടുക്കാൻ ബിസിസിഐ; താരത്തിന് ഇത്രയും അഹങ്കാരത്തിന്റെ ആവശ്യമില്ലെന്ന് ആരാധകർ

ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.

ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് ബിസിസിഐ കടുത്ത നിർദേശങ്ങൾ താരങ്ങൾക്ക് നൽകിയിരുന്നു. അതിലെ പ്രധാന നിർദേശമായിരുന്നു ഇന്ത്യൻ താരങ്ങൾക്കൊപ്പം ഭാര്യമാരോ, മാധ്യമ ഉപദേഷ്ടാക്കളോ, പ്രത്യേക ഭക്ഷണം പാകം ചെയ്യാനായി കുക്കുളോ അനുവദനീയമല്ല എന്നത്. എന്നാൽ ഈ നിർദേശം വിരാട് കോഹ്ലി പാലിച്ചില്ല.

ദുബായിൽ വെച്ച് ഒരു പ്രാദേശിക ക്രിക്കറ്റ് ടീം മാനേജരോട് തന്റെ ഇഷ്ട ഭക്ഷണത്തിന്റെ കാര്യം പറയുകയും അത് എത്തിക്കുകയും ചെയ്തു. ഇതോടെ സംഭവം വൻ വിവാദങ്ങളിലേക്കാണ് പോയത്. താരം മാത്രം എന്ത് കൊണ്ടാണ് ബിസിസിഐയുടെ നിർദേശങ്ങൾ പാലിക്കാത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇക്കാര്യത്തിൽ ബിസിസിഐ നടപടി സ്വീകരിക്കും.

ഫെബ്രുവരി 20 നു ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് 23 ന് പാകിസ്താനെതിരെയും. ന്യുസിലാൻഡുമായുള്ള മത്സരം മാർച്ച് 2 നാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം; 40 റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്‍

മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസ്സില്‍ കള്ളവും ഉണ്ട്; സമുദായങ്ങളെ യൂസ് ആന്‍ഡ് ത്രോ രീതിയില്‍ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാര്‍ത്ഥ വഞ്ചനയെന്ന് പിവി അന്‍വര്‍

വിഡി സതീശന്റേത് ഏകാധിപത്യ പ്രവണത, മുന്നണി മര്യാദ കാണിച്ചില്ല; മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവിന് രൂക്ഷ വിമര്‍ശനം

ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; 31പേര്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായി; സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ മാത്രമല്ല കേരളം ഒന്നാകെ ഒരേ മനസ്സോടെ സ്വീകരിച്ചെന്ന് പിണറായി വിജയന്‍

അവര്‍ ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കും; തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിന്‍

MI VS PBKS: പഞ്ചാബ്- മുംബൈ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ആര് ഫൈനലില്‍ എത്തും, ആ ടീമിന് തന്നെ സാധ്യത, അവര്‍ ആഗ്രഹിച്ച പോലെ സംഭവിക്കും

ന്യൂനപക്ഷ വോട്ടിന് വേണ്ടിയാണ് മമത ബാനര്‍ജി ഓപ്പറേഷന്‍ സിന്ദൂറിനേയും വഖഫ് ആക്ടിനേയും എതിര്‍ക്കുന്നതെന്ന് അമിത് ഷാ; 'പശ്ചിമ ബംഗാളിലെ അതിര്‍ത്തി ബംഗ്ലാദേശികള്‍ക്കായി തുറന്നിട്ട് മമത നുഴഞ്ഞുകയറ്റത്തിന് അവസരമൊരുക്കുന്നു'

പിഎസ്ജി ആരാധകരുടെ ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷം അക്രമാസക്തമായി, രണ്ട് മരണം, 500ലധികം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

IND VS ENG: ഇംഗ്ലണ്ടിനെതിരെ അവന്‍ തിളങ്ങിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര ലഭിക്കൂ, ആ താരം ഫോഔട്ടായാല്‍ പിന്നെ നോക്കണ്ട, തുറന്നുപറഞ്ഞ് മുന്‍ ക്രിക്കറ്റര്‍