ലോകത്തിലെ ഏറ്റവും മികച്ച കാര്‍ നിങ്ങള്‍ക്കുണ്ടെങ്കിലും അതു ഗാരേജില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്; ഇന്ത്യയെ വിമര്‍ശിച്ച് ബ്രെറ്റ് ലീ

ഓസ്ട്രേലിയയില്‍ ഈയാഴ്ച ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ. ടീമിലെ ഒരാളുടെ അസാന്നധ്യമാണ് ലീയെ നിരാശപ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി ടീമിലേക്ക് വരുമെന്നരിക്കെ ഐപിഎല്ലിന്റെ കണ്ടെത്തലായ ഉമ്രാന്‍ മാലിക്കിനായാണ് ലീ വാദിക്കുന്നത്.

മണിക്കൂറില്‍ 150 കി.മി വേഗതയില്‍ ബോള്‍ ചെയ്യുന്നയാളാണ് ഉമ്രാന്‍ മാലിക്ക്. ലോകത്തിലെ ഏറ്റവും മികച്ച കാര്‍ നിങ്ങള്‍ക്കുണ്ടെങ്കിലും അതു ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പിന്നെ അങ്ങനെയൊരു കാര്‍ ഉള്ളത് കൊണ്ട് എന്തു പ്രയോജനം? ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉമ്രാന്‍ മാലിക്ക് വേണമായിരുന്നു.

ഉമ്രാന്‍ മാലിക്ക് വളരെ ചെറുപ്പമാണെന്നതു സത്യമാണ്. അദ്ദേഹം അനുഭവസമ്പത്ത് കുറഞ്ഞയാളുമാണ്. പക്ഷെ 150 കി.മി വേഗതയില്‍ ബോള്‍ ചെയ്യാന്‍ ഉമ്രാന് കഴിയുമെന്നത് പ്രധാനമാണ്. അതുകൊണ്ടു തന്നെ അവനെ ടീമിലെടുക്കൂയെന്നാണ് എനിക്കു പറയാനുള്ളത്.

ഉമ്രാനെ ഓസ്ട്രേലിയയിലേക്കു കൊണ്ടുപോവൂ. അവിടെ ബോള്‍ ‘പറക്കും’. നിങ്ങള്‍ക്കു 140 കി.മി വേഗതയില്‍ ബോള്‍ ചെയ്യുന്ന ഒരാള്‍ ഉള്ളതും 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന മറ്റൊരാള്‍ ഉള്ളതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ബ്രെറ്റ് ലീ നിരീക്ഷിച്ചു.