ഗാംഗുലിയല്ല ബിന്നി, ഇനി ഇതുപോലെ ഉള്ള അവസ്ഥ വരില്ല; നിർണയക തീരുമാനം

ലോകകപ്പിന് 10 ദിവസം മുമ്പ് ജസ്പ്രീത് ബുംറയെ പോലെ ഒരു താരം പുറത്താകുമ്പോൾ ” നിങ്ങൾക്ക് മറ്റൊരു ബുംറയെ കിട്ടില്ലെന്ന് മനസ്സിലാക്കണമെന്ന് പറയുകയാണ് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി. ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിന് മൂന്ന് ദിവസം മുമ്പ് നട്ടെല്ലിന് പരിക്കേറ്റ ബുംറ ടി20 ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. ഷമി കോവിഡ് മോചിതൻ കൂടി ആകാത്ത ആ സമയത്ത് അദ്ദേഹം അതിൽ നിന്ന് മോചിതനായ ശേഷം മാത്രമാണ് ബിസിസിഐക്ക് പകരക്കാരനെ പ്രഖ്യാപിക്കാൻ സാധിച്ചത്.

ചൊവ്വാഴ്ച ബിസിസിഐ മേധാവിയായി ചുമതലയേറ്റ ശേഷം ബിന്നി ഈ വിഷയവും സ്പർശിച്ചിരുന്നു. “കളിക്കാർക്ക് ഇത്ര മോശമായി പരിക്കേൽക്കുന്നത് എന്തുകൊണ്ടാണെന്നും എങ്ങനെയാണെന്നും ഞങ്ങൾ പരിഹരിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് അവർ ഇത്ര എളുപ്പത്തിൽ വീഴുന്നത് എന്ന് നമ്മൾ കണ്ടെത്തണം. ഇപ്പോൾ മാത്രമല്ല, കഴിഞ്ഞ നാല് അഞ്ച് വർഷങ്ങളിലും ഇങ്ങനെ ഉള്ള പരിക്കുകൾ നമ്മൾ കൂടുതലായി കാണുന്നുണ്ട് ” കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ഇവിടെ സംഘടിപ്പിച്ച ഒരു അനുമോദന ചടങ്ങിൽ ബിന്നി പറഞ്ഞു.

“നമുക്ക് നല്ല പരിശീലകരോ പരിശീലകരോ ഇല്ലെന്നല്ല. താരങ്ങൾ ഒരുപാട് മത്സരങ്ങൾ കളിക്കുന്നുണ്ടെങ്കിൽ അതനുസരിച്ചുള്ള ക്രമീകരണങ്ങൾ ചെയ്യണം.

“ലോകകപ്പിന് 10 ദിവസം മുമ്പ് ബുംറയെ പോലെ ഒരു താരം വീഴുമ്പോൾ അയാൾക്ക് ഒത്ത പകരക്കാരൻ വരില്ല എന്ന് നിങ്ങൾ മനസിലാക്കാനം ” 67 കാരനായ അദ്ദേഹം പറഞ്ഞു