BGT 2024: അപ്പോൾ രണ്ട് പേർക്കും പണി ഉറപ്പ്, തർക്കത്തിന് പിന്നാലെ സിറാജിനും ഹെഡിനും ശിക്ഷ നൽകാൻ ഐസിസി; നടപടി ഇങ്ങനെ

ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിനിടെ കളിക്കളത്തിൽ ചൂടേറിയ വാക്ക് തർക്കത്തിൽ ഏർപ്പെട്ട ഇന്ത്യൻ സീമർ മുഹമ്മദ് സിറാജിനും ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡിനും എതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കുറ്റം ചുമത്തും. ഓസ്ട്രലിയ 10 വിക്കറ്റിന് ജയിച്ച മത്സരത്തിൽ ടീം എല്ലാ ഡിപ്പാർട്മെന്റിലും മികവ് കാണിക്കുക ആയിരുന്നു. പരമ്പരയിൽ ഇരുടീമുകളും 1 – 1 എന്ന നിലയിൽ നിൽക്കുക ആണ്.

അഡ്‌ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൻ്റെ രണ്ടാം ദിനം 141 പന്തിൽ 140 റൺസെടുത്ത ഹെഡ് പുറത്താക്കുക ആയിരുന്നു. സിറാജ് ബൗണ്ടറി റോപ്പിൽ എത്തിയപ്പോൾ ആരാധകരുടെ രോഷം നേരിടേണ്ടതായി വന്നു. അവർ തുടർച്ചയായി ഇന്ത്യൻ താരത്തെ കളിയാക്കി. എല്ലാത്തിന്റെയും തുടക്കമായത്, ട്രാവിസ് ഹെഡ് പുറത്തായപ്പോൾ സിറാജ് നടത്തിയ ആഘോഷവും അതിന് ശേഷം ഇരുവരും തമ്മിൽ നടന്ന വാക്കേറ്റത്തിൽ നിന്നും ആയിരുന്നു.

ദി ഡെയ്‌ലി ടെലിഗ്രാഫിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, രണ്ട് കളിക്കാരും അവരുടെ വാക്കാലുള്ള തർക്കത്തെക്കുറിച്ച് വെളിപ്പെടുത്തണം. കുറച്ച് സമയം മാത്രമേ ഈ തർക്കം നീണ്ടു നിന്ന് എന്നതിനാൽ തന്നെ ഇരുവർക്കും സസ്പെന്ഷൻ കിട്ടാനുള്ള സാധ്യതകൾ ഒന്നും ഇല്ല. തർക്കം കഴിഞ്ഞപ്പോൾ സിറാജ് ആണ് പ്രശ്നങ്ങളുടെ കാരണം എന്നും താൻ തെറ്റൊന്നും ചെയ്തില്ല എന്നും ആണ് ഹെഡ് പറഞ്ഞത്.

എന്തായാലും ഹെഡ് പറഞ്ഞത് കള്ളം ആണ് എന്നും തന്നെ ചൊറിഞ്ഞത് കൊണ്ട് ആണ് തിരിച്ച് പറഞ്ഞത് എന്നും ഉള്ള വാദമാണ് സിറാജ് പറഞ്ഞത്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”