Asia Cup Final: ടോസ് വിജയം ഇന്ത്യയ്ക്കൊപ്പം, പക്ഷേ സൂപ്പർ താരം ടീമിലില്ല; പ്ലെയിം​ഗ് ഇലവനിൽ ആരാധകർക്ക് അങ്കലാപ്പ്

2025 ഏഷ്യാ കപ്പിലെ കലാശ പോരാട്ടത്തിൽ ടോസ് ജയിച്ച് ഇന്ത്യ. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബോളിം​ഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ സൂപ്പർ ഓൾറൗണ്ടർ കളിക്കുന്നില്ല എന്നതാണ് ‍ഞെട്ടിക്കുന്ന കാര്യം. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. പകരം റിങ്കു സിം​ഗ് ടീമിലേക്ക് എത്തി.

ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ അർഷ്ദീപ് സിംഗ്, ഹർഷിദ് റാണ എന്നിവർ പുറത്തായി. ബാറ്റിംഗ് ഡെപ്ത്തിൽ വേരൂന്നിയാണ് ഇന്ത്യയുടെ പ്ലെയിംഗ് ഇലവൻ. ഹാർദ്ദിക്കിന്റെ അസാന്നിധ്യത്തിൽ അർഷ്ദീപ് ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പാക് ടീമിൽ മാറ്റമില്ല.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (സി), തിലക് വർമ്മ, സഞ്ജു സാംസൺ (ഡബ്ല്യു), ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി

പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആ​ഗ, ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്

Read more