ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പ് മത്സരത്തിൽ പാകിസ്താനെതിരെ 7 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബോളിങ് കൊണ്ടും രണ്ടാമത് ബാറ്റിങ് കൊണ്ട് ഇന്ത്യ പാകിസ്താന് മേൽ പ്രഹരം ഏൽപിക്കുകയായിരുന്നു. മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയത് കുൽദീപ് യാദവാണ്. 4 ഓവറിൽ 18 റൺസ് വഴങ്ങി 3 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് ഹസ്തദാനം ചെയ്യാൻ നിരസിച്ചത് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോഴിതാ അടുത്ത മത്സരം മുതൽ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കണം എന്ന് ഐസിസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. അത് നടന്നില്ലെങ്കിൽ അടുത്ത മത്സരം അവർ ബഹിഷ്കരിക്കും എന്ന് വെല്ലുവിളിച്ചിരിക്കുകയാണ്.
ടോസ് സമയത്ത് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് കൈ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഈ പെരുമാറ്റം കായിക മനോഭാവത്തിന് എതിരാണെന്നുമാണ് പാക് ക്രിക്കറ്റ് ബോർഡിന്റെ വാദം.
Read more
ഇന്ത്യയുടെ വിജയത്തിനുശേഷം സൂര്യകുമാർ യാദവും ശിവം ദുബെയും പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതെ മടങ്ങിയിരുന്നു . സംഭവത്തിൽ പാകിസ്താൻ പരിശീലകൻ മൈക്ക് ഹെസ്സൻ നിരാശ പ്രകടിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് ക്യാപ്റ്റൻ സൽമാൻ അലി ആഗ സമ്മാനദാന ചടങ്ങിൽ നിന്ന് വിട്ടുനിന്നു







