ASIA CUP 2025: നിനക്കൊക്കെ ട്രോഫി വേണമെങ്കിൽ ഇവിടെ വന്നു മേടിക്കണം: മൊഹ്‌സിൻ നഖ്‌വി

ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ താങ്കളുടെ ഒൻപതാം കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ മുന്നോട്ടുവെച്ച 147 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. തിലക് വർമ്മയുടെ പ്രകടനമാണ് ഇന്ത്യയെ വിജയിത്തിലെത്തിച്ചത്.

എന്നാൽ മത്സര ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗവും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗവുമായ മൊഹ്സിൻ നഖ്വിയുടെ കൈയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. ഇതോടെ ട്രോഫിയുമായി മൊഹ്സിൻ നഖ്വി പോകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സൂര്യകുമാർ യാദവ് നേരിട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെത്തി ട്രോഫി സ്വീകരിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് മൊഹ്‌സിൻ നഖ്‌വി.

Read more

ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ വെച്ച് മൊഹ്‌സിൻ നഖ്‌വിയെ ബിസിസിഐ ശക്തമായി ചോദ്യം ചെയ്തിരുന്നു. ഫൈനലിന് ശേഷം ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളുമായി കടന്നുകളഞ്ഞ സംഭവത്തിൽ‌ നഖ്‌വിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഏഷ്യാ കപ്പ് ഫൈനല്‍ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഏഷ്യ കപ്പ് 2025 ട്രോഫി കൈമാറണമെന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം മൊഹ്സിന്‍ നഖ്‌വി നിരസിച്ചു.