ASIA CUP 2025: തനിക്ക് നാണമില്ലേ ആ പ്രവർത്തി ചെയ്ത് ഇന്ത്യയെ സന്തോഷിപ്പിക്കാൻ: ഷാഹിദ് അഫ്രീദി

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ പാകിസ്താന് ഒരിക്കലും മറക്കാനാവാത്ത രാത്രി സമ്മാനിച്ച് ഇന്ത്യൻ പട. ആവേശപ്പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

പാകിസ്ഥാൻ താരം ഫക്കർ സമാന്റെ ക്യാച്ച് സഞ്ജു സാംസൺ എടുത്തതിൽ ഇപ്പോഴും ദുരൂഹതകൾ നിറയുകയാണ്. തേർഡ് അമ്പയറുടെ തീരുമാന പ്രകാരം ഔട്ട് ആയിരുന്നെങ്കിലും മറ്റു ക്യാമറ ആംഗിൾ പരിശോധിച്ചപ്പോൾ പന്ത് നിലത്ത് തട്ടുന്നുണ്ടായിരുന്നു. എന്നിരുന്നാലും അമ്പയർ അത് ഔട്ട് വിളിച്ചു. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി.

ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താന്‍ മല്‍സരം നിയന്ത്രിച്ച അംപയര്‍ക്കു ഐപിഎല്ലിലും അതു ചെയ്യാനുള്ളതാണ്. ഈ കാരണത്താലാണ് ഇന്ത്യയെ സന്തോഷിപ്പിക്കാന്‍ അങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് പുച്ഛത്തോടെ അഫ്രീഡിയുടെ വിമര്‍ശനം. കൂടാതെ മുൻ പാകിസ്ഥാൻ താരം മുഹമ്മദ് യൂസഫും ഇത് ശരി വെച്ചു.

Read more

ഫഖര്‍ സമാനെതിരായ സഞ്ജു സാംസണിന്റെ ആ ക്യാച്ച് വ്യത്യസ്തമായ ക്യാമറ ആംഗിളുകളില്‍ നിന്നും പരിശോധിക്കാന്‍ പോലും തേര്‍ഡ് അംപയര്‍ തയ്യാറായില്ല. ഫഖര്‍ മൂന്നു ഫോറുകളടിച്ചിരുന്നു. ജസ്പ്രീത് ബുംറയെ വളരെ അനായാസമാണ് ആദ്യത്തെ ഓവറില്‍ നേരിട്ടത്. ഫഖറിന്റെ വിക്കറ്റെടുക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരുന്നുവെന്നും യൂസുഫ് വിശദമാക്കി.