Asia Cup 2025: ടോസ് വീണു, ജയിച്ച് മടങ്ങാൻ ലങ്ക, ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തി ഇന്ത്യ

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മത്സരത്തിൽ ടോസ് നേടിയ ലങ്കൻ നായകൻ ചരിത് അസലങ്ക ബോളിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഫൈനൽ പോര് ഇതിനകം ഉറപ്പായി കഴിഞ്ഞതിനാൽ ഈ മത്സരം അപ്രസക്തമാണ്.

കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കളിക്കുന്നത്. ബുംറയ്ക്കും ദുബെയ്ക്കും വിശ്രമം അനുവദിച്ചപ്പോൾ അർഷ്ദീപ് സിം​ഗും ഹർഷിത് റാണയും ടീമിലേക്ക് എത്തി. ലങ്ക ടീമിൽ ഒരു മാറ്റം മാത്രമാണ് നടത്തിയത്. ചാമിക കരുണരത്‌നെയ്‌ക്ക് പകരം അനിത് ലിയാൻഗെ ടീമിലെത്തി.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (സി), തിലക് വർമ്മ, സഞ്ജു സാംസൺ (w), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി

Read more

ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: പാത്തും നിസ്സാങ്ക, കുസൽ മെൻഡിസ്(ഡബ്ല്യു), കുസൽ പെരേര, ചരിത് അസലങ്ക(സി), ജനിത് ലിയാനഗെ, കമിന്ദു മെൻഡിസ്, ദസുൻ ഷനക, വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, നുവാൻ തുഷാര