ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മത്സരത്തിൽ ടോസ് നേടിയ ലങ്കൻ നായകൻ ചരിത് അസലങ്ക ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഫൈനൽ പോര് ഇതിനകം ഉറപ്പായി കഴിഞ്ഞതിനാൽ ഈ മത്സരം അപ്രസക്തമാണ്.
കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കളിക്കുന്നത്. ബുംറയ്ക്കും ദുബെയ്ക്കും വിശ്രമം അനുവദിച്ചപ്പോൾ അർഷ്ദീപ് സിംഗും ഹർഷിത് റാണയും ടീമിലേക്ക് എത്തി. ലങ്ക ടീമിൽ ഒരു മാറ്റം മാത്രമാണ് നടത്തിയത്. ചാമിക കരുണരത്‌നെയ്‌ക്ക് പകരം അനിത് ലിയാൻഗെ ടീമിലെത്തി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (സി), തിലക് വർമ്മ, സഞ്ജു സാംസൺ (w), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി
Read more
ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: പാത്തും നിസ്സാങ്ക, കുസൽ മെൻഡിസ്(ഡബ്ല്യു), കുസൽ പെരേര, ചരിത് അസലങ്ക(സി), ജനിത് ലിയാനഗെ, കമിന്ദു മെൻഡിസ്, ദസുൻ ഷനക, വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, നുവാൻ തുഷാര







