ASIA CUP 2025: 'ഞാൻ പറയുന്നത് പോലെ ബിസിസിഐ അനുസരിച്ചാൽ ട്രോഫി തരാം': മൊഹ്സിന് നഖ്‌വി

ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ തങ്ങളുടെ ഒൻപതാം കിരീടം സ്വന്തമാക്കിയിരുന്നു. എന്നാൽ മത്സര ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗവും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗവുമായ മൊഹ്സിൻ നഖ്വിയുടെ കൈയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. ഇതോടെ ട്രോഫിയുമായി മൊഹ്സിൻ നഖ്വി പോകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഏഷ്യാ കപ്പ് ട്രോഫി വിവാദത്തില്‍ ബിസിസിഐയ്ക്ക് മറുപടിയുമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി മൊഹ്‌സിന്‍ നഖ്‌വി രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നഖ്‌വിക്ക് ഔദ്യോഗിക ഇമെയില്‍ അയച്ചിരുന്നു.

Read more

ഇതിന് പിന്നാലെയാണ് നഖ്‌വി പ്രതികരണവുമായി രം​ഗത്തെത്തിയത്. ഏതെങ്കിലും ഇന്ത്യൻ താരത്തെ അയച്ചാല്‍ അയാളുടെ കൈയില്‍ ട്രോഫി കൈമാറാമെന്നും നവംബര്‍ ആദ്യവാരം ഇതിനായി ചടങ്ങ് സംഘടിപ്പിക്കാനും നഖ്‌വി ബിസിസിഐയോട് ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.